jv

Sunday, September 05, 2010

ശ്രീ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രാക്ടിക്കല്‍ വിസ്‌ഡം ( പുസ്തക പരിചയം)

ശ്രീ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രാക്ടിക്കല്‍ വിസ്‌ഡം ( പുസ്തക പരിചയം)
ഗ്രന്ഥകാരനെക്കുറിച്ച് :‍
തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ ഗ്രാമത്തില്‍ 1950 ല്‍ ജനിച്ചു ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്ദരബിരുദം . ഒരു ഇലക്‍ട്രോണിക്സ് കമ്പനിയിലെസൂപ്പര്‍വൈസറായി ജീവിതം ആരംഭിച്ചു. 1977 ല്‍ സ്വന്തമായി ഒരു വോള്‍ട്ടേജ് സ്റ്റെബിലൈസര്‍ കമ്പനി അരംഭിച്ചു. 2000 ല്‍ വിഗാലാലാന്‍ഡ് എന്നഅമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങി വിനോദ വ്യവസായ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു.ഏറ്റവും കൂടുതല്‍ നികുതി അടച്ചതിനുള്ള ഗവണ്മെന്‍
ഓഫ് ഇന്ത്യയുടെ രാഷ്ടീയ സമ്മാന്‍ , ബിസിനസ് ദീപിക, മില്ലെനിയം ബിസിനസ് മാന്‍ ഓഫ് കേരള തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചീട്ടുണ്ട്.
പ്രസാധകര്‍:‍
ഡി.സി. ബുക്സ് , വില : 80 രൂപ
പുസ്തകത്തിലെ ആകഷണീയ മായ ചില വാചകങ്ങള്‍:‍
1. പണത്തേക്കാള്‍ പ്രധാനമാണ് മനസ്സമാധാനത്തിന്റെ പ്രാധാന്യം .
2.സാമൂഹിക സ്വീകാ‍ര്യതയും മറ്റുള്ളവരോടുള്ള സഹാനുഭൂതിയും ജീവിത വിജയം നേടുന്നതിന് അത്യന്താപേക്ഷിതമാണ്.
3.കഠിനാദ്ധ്വാനംകൊണ്ടുമാത്രം ജീവിതവിജയം നേടുവാന്‍ കഴിയില്ല.
4.ഏതൊരു പ്രശ്നത്തിനും ഒരു പരിഹാരം അന്വേഷിക്കാനുള്ള തുറന്ന മനസ്ഥിതി ഉണ്ടായിരിക്കണം.
5. പണം വ്യക്തിത്വ വിജയത്തിന്റെ നാലിലൊരംശം മാത്രമാണ്
6.മറ്റൊരാളില്‍ നിന്ന് മാത്രമുണ്ടായ ഒരാശയം നടപ്പിലാക്കാന്‍ ഏതൊരു വ്യക്തിക്കും അല്പം വൈമനസ്യം ഉണ്ടാകൂം
7.വിജയികളും സന്തോഷചിത്തരുമായ ആളുകളെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്റെ ഒരു ശീലമാണ്.
8.സന്തുഷ്ട ജനങ്ങള്‍ അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.
9.സന്തുഷ്ട ജനങ്ങള്‍ മെച്ചപ്പെട്ട ആരോഗ്യശീലമുള്ള വരായിരിക്കും
10.സന്തുഷ്ട ജനങ്ങള്‍ മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടുന്നു
11.സന്തോഷമുള്ള ആളുകള്‍ എപ്പോഴും പരാജയങ്ങളെയല്ല ; അനുഗ്രഹങ്ങളെയാണ് കണക്കിലെടുക്കുന്നത്.
12.ഒരു വിജയിയാകുവാന്‍ നിങ്ങളെ സഹായിക്കുന്നത് മറ്റുള്ളവരോടൊത്ത് നിങ്ങള്‍ക്ക് ചേര്‍ന്നുപോകാനുള്ള കഴിവാണ്.
13.ഏതു കൂട്ടത്തിലേയും മിക്കവാറും ആളുകള്‍ നിഷ്‌ക്രിയരായിരിക്കും.
14.മനസ്സുണ്ടെനില്‍ മാര്‍ഗ്ഗവുമുണ്ട്.
15. സംതൃപ്തനായ ഒരു ഉപഭോക്താവ് ഒരു ഉല്പന്നത്തിന്റെ പരോക്ഷ പ്രചാരകനാണ്.
വിജയപ്രദമായ വ്യക്തിത്വത്തെ വിലയിരുത്തുന്നതിനുള്ള നാല് പ്രമാണങ്ങള്‍
1.ആ വ്യക്തിക്ക് വേണ്ടത്ര മാനസിക സമാധാനവും സന്തോഷവും ഉണ്ടോ ?
2.പ്രായത്തിന്റെ പരിഗണനയോടെ ആ വ്യക്തി ശാരീരികമായി ആരോഗ്യവാനാണോ ?
3.ആ വ്യക്തിയെ സമൂഹം സ്വീകരിക്കുന്നുണ്ടോ ?
4.ആ വ്യക്തി സാമ്പത്തികമായി സുസ്ഥിരതയുള്ളവനാണോ ?
മറ്റ് പുതുമകള്‍
1. പുസ്തകത്തില്‍ പറയുന്നതുപോലെ ത്തന്നെ യഥാര്‍ത്ഥജീവിതത്തിലും മാനേജ് മെന്റിലും ഉപയോഗിക്കാവുന്നത് .
2.പുസ്തകം വിറ്റുകിട്ടുന്ന ലാഭം സാമൂഹ്യസേവനത്തിനായി വിനിയോഗിക്കുന്നു.
3.അനുയോജ്യമായ കാര്‍ട്ടൂണ്‍ ചിത്രങ്ങളിലൂടെ ആശയവിനിമയം
4.പ്രധാന വാചകങ്ങള്‍ ബോക്സില്‍
5.ആശയംഅനുസരിച്ചുള്ള അദ്ധ്യായങ്ങളുടെ വേര്‍തിരിവ് .
6. അദ്ധ്യായങ്ങള്‍ തമ്മില്‍ തുടര്‍ച്ചയായി ബന്ധിപ്പിച്ചിരുന്നാല്‍ പുസ്തകം ഒന്നുകൂടി നന്നാകുമായിരുന്നു.

No comments: