jv

Friday, August 08, 2008

ബെര്‍ളി തോമസ് മനോരമയില്‍

ബൂലോകത്തെ വിശേഷങ്ങളെ പങ്കുവെച്ചുകൊണ്ട് ശ്രീ ബെര്‍ളിതോമസ് മനോരമ ദിനപ്പത്രത്തിലെ “യുവ” യില്‍

വാര്‍ത്ത താഴെകൊടുക്കുന്നു.


മലയാളം ബ്ലോഗില്‍ ഓണാഘോഷം നേരത്തെ


ദേ , മാവേലി ബൂലോകത്ത്


ബൂലോകം ഏതുകാര്യത്തിലും അല്പം ഫോര്‍വേഡാണല്ലോ . ഗൃഹാതുരമായ ഏതു കാര്യവും അല്പം സീരിയസ്സായി പിടിക്കാറുള്ള ബൂലോകത്ത്

ഓണഘോഷ പരിപാടി തുടങ്ങിക്കഴിഞ്ഞു.
തോന്ന്യാശ്രമം എന്ന ബ്ലോഗില്‍ ഓണത്തിനു മുന്നോടിയായി നടക്കുന്നത് അന്താക്ഷരിയാണ്. അന്താക്ഷരിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആദ്യം

ഓണസ്സദ്യയാണ് . ഇല വിരിച്ചു ചോറും കറികളും വിളമ്പിയ കാഴ്ചയില്‍ നിന്ന് തുടക്കം .
ഓണത്തെക്കുറിച്ച് സ്മരണകളുമായി പോസ്റ്റിട്ടിരിക്കുന്ന കാപ്പീലാല്‍ തന്നെയാണ് അന്താക്ഷരിക്ക് തുടക്കം കുറിച്ചിരിക്കുന്നത് .
“ പട്ടി കടിക്കല്ലേ വീട്ടുകാരേ ഞങ്ങള്‍
പട്ടിണിമാരായ പിള്ളേരാണേ
കാട്ടില്‍ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങള്‍ കൊണ്ടുവന്നേ “

ഇതിനെ തുടര്‍ന്ന് കമന്റു രൂപത്തില്‍ എഴുതിയിരിക്കുന്നത് പാമരനാണ് .
“തങ്ക വളയിട്ട കൈകളാലോമന
മുറ്റത്തു പൂക്കളം തീര്‍പ്പൂ
തങ്കക്കുടത്തിനു പൂക്കള്‍
തികയാഞ്ഞു താതന്റെ നെഞ്ചിലും പൂത്തു പൂക്കള്‍ “

അന്താക്ഷരി തുടരുന്നത് പൊറാടത്ത് എന്ന ബ്ലോഗറാണ്
“തങ്ങളിലൊന്നാകാന്‍
താമസം വേണ്ടെന്നേ
കേരളമെന്നെന്നും
കോമളമാണെന്നേ “

കാവാലന്റെ തുടര്‍ച്ച
“പൂവുകള്‍ പുഞ്ചിരി തൂകുന്ന
നാളൊരു പൊന്നോണം
മുറ്റത്തണയുമല്ലോ
പൊന്നോണമുറ്റത്തു
ചോടുവെച്ചാടുവാന്‍
പോരുക കൂട്ടരേ പാട്ടും പാടി“

ഗീതാഗീതികള്‍ കവിതയില്‍ ചെറിയൊരു പാര കലര്‍ത്തി

“ നിന്നാണേ എന്നാണേ
ഞാനല്ല കട്ടത് നിന്റെ
കുടിയിലെ ഓണക്കുടുക്ക
കാപ്പിലെന്നൊരു ദേശമുണ്ടിവിടെ
കാപ്പിലാനെന്നൊരു
ബൂലോകനുണ്ട്
കട്ടതവന്‍ തന്നെ
നിശ്ചയം നിശ്ചയം
കണ്ടില്ലേ കാപ്പിലിന്‍
പട്ടുകുപ്പായം “

അന്താക്ഷരി അവസാനിച്ചിട്ടില്ല.

Friday, July 11, 2008

ബ്ലോഗര്‍ വിഷ്ണുപ്രസാദ് മനോരമ ദിനപ്പത്രത്തില്‍

ബ്ലോഗര്‍ വിഷ്ണുപ്രസാദ് മനോരമ ദിനപ്പത്രത്തില്‍
മനോരമ ദിനപ്പത്രത്തിലെ യുവ യില്‍ ബ്ലോഗര്‍ വിഷ്ണുപ്രസാദിനെക്കുറീച്ച് വാര്‍ത്ത
വാ‍ര്‍ത്ത ഇങ്ങനെ .....................
അച്ചടിക്കപ്പെടുകയോ ചര്‍ച്ചചെയ്യപ്പെടുകയൊ ചെയ്തിട്ടില്ലാത്ത ബ്ലോഗിനു പുറത്ത് അധികമാര്‍ക്കും
പരിചയമില്ലാത്ത ,പദങ്ങളുടെ വിന്യാസംകൊണ്ട് മാജിക്ക് കാണിക്കാന്‍ അറിയാത്ത ഒരു എഴുത്തുകാരന്‍
പുസ്തകമായി പുറം‌ലോകത്തിറങ്ങുമ്പോള്‍ ചെയ്യുന്നത് എന്തൊക്കെയാണോ , ചെയ്യേണ്ടത് എന്തൊക്കെയാണോ ,
അതൊന്നും ചെയ്തില്ല എന്നതായിരുന്നു ഈ ചടങ്ങിനെ വേറിട്ടു നിറുത്തിയത് .മാദ്ധ്യമപ്രവര്‍ത്തകര്‍ ആരും
ഉണ്ടായിരുന്നില്ല.ക്ഷണിക്കപ്പെട്ടുവന്നെത്തിയ കവികളെ പുകഴ്‌ത്തിപ്പാടുന്ന സ്വാഗത പ്രസംഗവും ഉണ്ടായിരുന്നില്ല
.എല്ലാം കഴിഞ്ഞിട്ടും ഒരു നന്ദി പ്രകാശനത്തിനുപോലും കവി വേദിയിലുണ്ടായിരുന്നില്ല

http://bhoolokavartha.blogspot.com കഴിഞ്ഞ ജൂണ്‍ 15 ന് പട്ടാമ്പിയിലെ സ്വകാര്യ ഓഡിറ്റോറിറ്റത്തില്‍ നടന്ന
ഒരു പുസ്തകപ്രകാശനത്തെക്കുറിച്ച് മലയാളം ബ്ലോഗില്‍ ഒന്നില്‍ വന്ന കുറിപ്പാണു മുകളില്‍ .

യൂണിക്കോട് ലിപി സ്വാതന്ത്യത്തിന്റെ തുടര്‍ച്ചയായി രൂപം കൊണ്ട മലയാളം ബ്ലോഗില്‍നിന്ന് മൂന്നാമതൊരു അ
ച്ചടിരൂപം കൂടി .
വിശാല മനസ്കന്റെ കൊടകരപുരാണത്തിനും രാഗേഷ് കുറുമാന്റെ എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ക്കും ശേഷം
വിഷ്ണുപ്രസാദ് എന്ന സ്ക്കൂള്‍ അദ്ധ്യാപകന്റെ കവിതാസമാഹാ‍രം -കുളം+പ്രാന്തത്തി.
ബ്ലോഗില്‍നിന്ന് അച്ചുകൂടം വഴി പുറത്തിറങ്ങുന്ന ആദ്യത്തെ കവിതാ സമാഹാരം .
വയനാട് സ്വദേശിയും പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ ഗവ: യു.പി.സ്കൂള്‍ അദ്ധ്യാപകനുമായ വിഷ്ണുപ്രസാദ്
പ്രതിഭാഷ എന്ന ബ്ലോഗില്‍ ( http://prathibhasha.blogspot.com) എഴുതിയ കവിതകളുടെ സമാഹാരമാണ്
പുസ്തകരൂപമെടുത്തത് .
കവി കല്പറ്റ നാരായണന്‍ , പി.പി രാമചന്ദ്രനു കൈമാറിയായിരുന്നു പ്രകാശനം നിര്‍വ്വഹിച്ചത് . തിരുവനന്തപുരം
ഡെല്‍ഗേറ്റ്സ് ബുക്സ് ആണ് പ്രസാധകര്‍ .
പുസ്തകത്തിന്റെ കവര്‍ ഒരുക്കിയത് പരാജിതന്‍ എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന ഹരി ആയിരുന്നു.
അവതാരികയോ അറിയപ്പെടുന്ന ആരുടേയും നിരൂപണങ്ങളോ പഠനങ്ങളോ ഒന്നുമില്ലാതെയാ‍ണു
കുളം+പ്രാന്തത്തിയുടെ അവതാരം .
ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍ വിഷ്ണുപ്രസാദിന്റെ ബ്ലോഗ് സന്ദര്‍ശിക്കുക
http://prathibhasha.blogspot.com

Thursday, June 05, 2008

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചയൂണിന് ശ്രീ .ടി.എന്‍ .പ്രതാപന്‍ എം.എല്‍.എ യും അദ്ധ്യാപകരും

നാട്ടിക നിയോജകമണ്ഡലത്തിലെ 98 സ്കൂളുകളിലും നടപ്പിലാക്കുന്ന ഉച്ചഭക്ഷണ നവീകരണപരിപാടിയുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇനി മുതല്‍ അദ്ധ്യാപകര്‍ക്കും ഉച്ചഭക്ഷണം നല്‍കാന്‍ പദ്ധതി.ഇതിന്റെ ചുമതല മണ്ഡലത്തിന്റെ സമഗ്രവിദ്യാഭ്യാസ സമിതിക്കാണ് . ഇക്കാര്യം നാട്ടിക എം.എല്‍.എ.ശ്രീ .ടി.എന്‍ .പ്രതാപനാണ് അറിയിച്ചത് .ഈ വര്‍ഷം അദ്ധ്യാപകര്‍ വീടുകളില്‍നിന്ന് ഉച്ചഭക്ഷണം കൊണ്ടുവരാതെ സ്കൂള്‍ പാചകപ്പുരയിലെ ഭക്ഷണം കുട്ടികളോടൊപ്പം കഴിക്കും .ഭക്ഷണരീതിയിലെ നവീകരണത്തിന് സ്കൂള്‍ പി.റ്റി.എ യും എസ് .എസ് .ജി യും നേതൃത്വം നല്‍കും .കൂടാതെ മണ്ഡലത്തിലുള്ളപ്പോള്‍ സ്കൂള്‍ കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിന് ഇനി എല്ലാ ദിവസവും ശ്രീ .ടി.എന്‍ .പ്രതാപന്‍ എം.എല്‍.എ യും ഉണ്ടാകും .നേരത്തെ അറിയിപ്പ് നല്‍കാതെയാണ് എം.എല്‍.എ ഓരോ സ്കൂളിലും എത്തുക .നവീകരിച്ച ഉച്ചഭക്ഷണപരിപാടി നേരിട്ട് മനസ്സിലാക്കാനും കൂടിയാണ് എം.എല്‍.എ യുടെ വരവ് .
നിലവിലുള്ള ചോറും ചെറുപയര്‍ കറിയും മാറ്റം വരുത്തി , ഒഴിച്ചുകൂട്ടാനൊരു കറിയുമുണ്ടാകും . പാചകം മുതല്‍ ഭക്ഷണം കഴിക്കുന്നതുമുതല്‍ വൃത്തിയുള്ള അന്തരീക്ഷമുണ്ടാകും . ഇതിന്റെ വിജയത്തിനായി പൊതുജനങ്ങള്‍ , പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ , സാമൂഹിക രാഷ്ട്രീയ മതസംഘടനകള്‍ തുടങ്ങിയവരുടെ സഹായം തേടുമെന്ന് അദ്ദേഹം അറിയിച്ചു.വലപ്പാട് വിദ്യാഭ്യാസ ഉപജില്ലയിലെ പ്രധാന അദ്ധ്യാപകരുടെ കണ്‍‌വീനറായ വി.ആര്‍.ജഗദീശനാണ് പദ്ധതിനവീകരണകണ്‍‌വീനര്‍

( മനോരമ വാര്‍ത്ത)

Wednesday, April 30, 2008

ബ്ലോഗര്‍ കൊച്ചുത്രേസ്യ വനിതാമാസികയില്‍ !!

ബ്ലോഗര്‍ കൊച്ചുത്രേസ്യയെക്കുറിച്ചുള്ള വാര്‍ത്താശകലം ഈ ലക്കം വനിതാമാസികയില്‍ ഉണ്ട് .
“ രസികരാജ്ഞി “ എന്ന തലക്കെട്ടൊടെയുള്ള മാറ്ററില്‍ താഴെപറയുംവിധം കാര്യങ്ങള്‍ പറയുന്നു.
“ എന്റെ ജീവിതത്തില്‍നിന്നുള്ള ഏടുകളും ഏടാകൂടങ്ങളും എന്നു പറഞ്ഞ് വീരകഥകള്‍ വെച്ചുകാച്ചുകയാണ് കൊച്ചുത്രേസ്യ.
ബ്ലോഗനമാരിലെ ശ്രീനിവാസന്‍ എന്നാണ് കൊച്ചുത്രേസ്യ അറിയപ്പെടുന്നത് .
റിയല്‍ പേര് ദീപ്തി.
വിപ്രോയില്‍ സിസ്റ്റം അഡ്‌മിനിസ്ട്രേറ്ററാണ്.
ബോറടി മാറ്റാന്‍ തുടങ്ങിയ ഈ രസികരാജ്ഞിയുടെ ജീവിതം വായിക്കൂ
malabar-express.blogspot.com

Sunday, February 10, 2008

പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നു

1.എട്ടാമത്തെ മോതിരം (കെ.എം. മാത്യു)

മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം. മാത്യുവിന്റെ ആത്മകഥ
ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയായ ഗ്രന്ഥം

ഓര്‍മ്മകളുടെ സുഗന്ധവും കാവ്യസ്പര്‍ശവുമുള്ള ഭാഷ
.(ഹാര്‍ഡ് ബൌണ്ട്
350 രൂപ )
.പേപ്പര്‍ ബാക്ക് 250 രൂപ
ഡിസി ബുക്സ് കോട്ടയം

2.കാര്‍സറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

( ഡോ: എം . കൃഷ്ണന്‍ നായര്‍ , ഡോ: പി. ജി ബാലഗോപാല്‍ )

കാന്‍സര്‍ രോഗനിര്‍ണ്ണയം ചികിത്സ , തുടര്‍ പരിചരണം എന്നിവയില്‍ ആര്‍ജ്ജിച്ച അറിവിന്റേയും അനുഭവങ്ങളുടേയും വെളിച്ചത്തില്‍ പൊതുജന അവബോധത്തിനായി തയ്യാറാകിയ ഗ്രന്ഥം

195 രൂപ
( മാതൃഭൂമി ബുക്സ് കോഴിക്കോട് )

3.പ്രസംഗ കല

(ജോര്‍ജ് പുളിക്കന്‍ )

പ്രസംഗകലയുടെ മര്‍മ്മങ്ങള്‍ നര്‍മ്മബോധത്തോടെ ആവിഷ്‌കരിക്കുന്ന ലേഖനങ്ങള്‍

40 രൂപ
( മാതൃഭൂമി ബുക്സ് കോഴിക്കോട് )

4.മഹാഭാരതം

(കിളിരൂര്‍ രാധാകൃഷ്ണന്‍ )

മഹാഭാരതത്തിന്റെ ലളിതമായ ഗദ്യ പരിഭാഷ


വില 100 രൂപ
(ലിപി. കോഴിക്കോട് )

5. Hanuman Series

അക്ഷരങ്ങളുടേയും വായനക്കാരുടേയും ലോകത്തേയ്ക്ക് പിച്ചവെക്കുന്ന ഹനുമാന്‍ സീരീസില്‍പ്പെട്ട പുസ്തകങ്ങള്‍
വര്‍ണ്ണ ചിത്രങ്ങളിലൂടെ കഥ ചുരുളഴിയുന്നു.

Hanuman - Birthday Party (Rs 50/-)

Hanuman - The Complete Story Book (Rs 60/-)

Return of Hanuman - Book of Alphabets (Rs 60/-)

Junior Diamond ,
X - 30 ,
Okhla Industrial Ariea ,
Phase - II ,
New Delhi 110020

6.എന്നും യുവത്വം

(പ്രോ: പി. എ. വര്‍ഗ്ഗീസ് )

യുവത്വം നിലനിര്‍ത്താന്‍ പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലേഖനങ്ങള്‍ (Rs 60/-)

( മാതൃഭൂമി ബുക്സ് കോഴിക്കോട് )

7.റോസ് മേരിയുടെ ആകാശങ്ങള്‍

(പി. വത്സല )

സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്തമായ അനുഭവതലങ്ങള്‍ വിവരിക്കുന്ന നോവല്‍
(Rs 70/-)

ചിന്ത പബ്ലിക്കേഷന്‍സ് തിരുവനന്തപുരം