jv

Thursday, June 05, 2008

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചയൂണിന് ശ്രീ .ടി.എന്‍ .പ്രതാപന്‍ എം.എല്‍.എ യും അദ്ധ്യാപകരും

നാട്ടിക നിയോജകമണ്ഡലത്തിലെ 98 സ്കൂളുകളിലും നടപ്പിലാക്കുന്ന ഉച്ചഭക്ഷണ നവീകരണപരിപാടിയുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇനി മുതല്‍ അദ്ധ്യാപകര്‍ക്കും ഉച്ചഭക്ഷണം നല്‍കാന്‍ പദ്ധതി.ഇതിന്റെ ചുമതല മണ്ഡലത്തിന്റെ സമഗ്രവിദ്യാഭ്യാസ സമിതിക്കാണ് . ഇക്കാര്യം നാട്ടിക എം.എല്‍.എ.ശ്രീ .ടി.എന്‍ .പ്രതാപനാണ് അറിയിച്ചത് .ഈ വര്‍ഷം അദ്ധ്യാപകര്‍ വീടുകളില്‍നിന്ന് ഉച്ചഭക്ഷണം കൊണ്ടുവരാതെ സ്കൂള്‍ പാചകപ്പുരയിലെ ഭക്ഷണം കുട്ടികളോടൊപ്പം കഴിക്കും .ഭക്ഷണരീതിയിലെ നവീകരണത്തിന് സ്കൂള്‍ പി.റ്റി.എ യും എസ് .എസ് .ജി യും നേതൃത്വം നല്‍കും .കൂടാതെ മണ്ഡലത്തിലുള്ളപ്പോള്‍ സ്കൂള്‍ കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിന് ഇനി എല്ലാ ദിവസവും ശ്രീ .ടി.എന്‍ .പ്രതാപന്‍ എം.എല്‍.എ യും ഉണ്ടാകും .നേരത്തെ അറിയിപ്പ് നല്‍കാതെയാണ് എം.എല്‍.എ ഓരോ സ്കൂളിലും എത്തുക .നവീകരിച്ച ഉച്ചഭക്ഷണപരിപാടി നേരിട്ട് മനസ്സിലാക്കാനും കൂടിയാണ് എം.എല്‍.എ യുടെ വരവ് .
നിലവിലുള്ള ചോറും ചെറുപയര്‍ കറിയും മാറ്റം വരുത്തി , ഒഴിച്ചുകൂട്ടാനൊരു കറിയുമുണ്ടാകും . പാചകം മുതല്‍ ഭക്ഷണം കഴിക്കുന്നതുമുതല്‍ വൃത്തിയുള്ള അന്തരീക്ഷമുണ്ടാകും . ഇതിന്റെ വിജയത്തിനായി പൊതുജനങ്ങള്‍ , പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ , സാമൂഹിക രാഷ്ട്രീയ മതസംഘടനകള്‍ തുടങ്ങിയവരുടെ സഹായം തേടുമെന്ന് അദ്ദേഹം അറിയിച്ചു.വലപ്പാട് വിദ്യാഭ്യാസ ഉപജില്ലയിലെ പ്രധാന അദ്ധ്യാപകരുടെ കണ്‍‌വീനറായ വി.ആര്‍.ജഗദീശനാണ് പദ്ധതിനവീകരണകണ്‍‌വീനര്‍

( മനോരമ വാര്‍ത്ത)