jv

Friday, August 08, 2008

ബെര്‍ളി തോമസ് മനോരമയില്‍

ബൂലോകത്തെ വിശേഷങ്ങളെ പങ്കുവെച്ചുകൊണ്ട് ശ്രീ ബെര്‍ളിതോമസ് മനോരമ ദിനപ്പത്രത്തിലെ “യുവ” യില്‍

വാര്‍ത്ത താഴെകൊടുക്കുന്നു.


മലയാളം ബ്ലോഗില്‍ ഓണാഘോഷം നേരത്തെ


ദേ , മാവേലി ബൂലോകത്ത്


ബൂലോകം ഏതുകാര്യത്തിലും അല്പം ഫോര്‍വേഡാണല്ലോ . ഗൃഹാതുരമായ ഏതു കാര്യവും അല്പം സീരിയസ്സായി പിടിക്കാറുള്ള ബൂലോകത്ത്

ഓണഘോഷ പരിപാടി തുടങ്ങിക്കഴിഞ്ഞു.
തോന്ന്യാശ്രമം എന്ന ബ്ലോഗില്‍ ഓണത്തിനു മുന്നോടിയായി നടക്കുന്നത് അന്താക്ഷരിയാണ്. അന്താക്ഷരിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആദ്യം

ഓണസ്സദ്യയാണ് . ഇല വിരിച്ചു ചോറും കറികളും വിളമ്പിയ കാഴ്ചയില്‍ നിന്ന് തുടക്കം .
ഓണത്തെക്കുറിച്ച് സ്മരണകളുമായി പോസ്റ്റിട്ടിരിക്കുന്ന കാപ്പീലാല്‍ തന്നെയാണ് അന്താക്ഷരിക്ക് തുടക്കം കുറിച്ചിരിക്കുന്നത് .
“ പട്ടി കടിക്കല്ലേ വീട്ടുകാരേ ഞങ്ങള്‍
പട്ടിണിമാരായ പിള്ളേരാണേ
കാട്ടില്‍ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങള്‍ കൊണ്ടുവന്നേ “

ഇതിനെ തുടര്‍ന്ന് കമന്റു രൂപത്തില്‍ എഴുതിയിരിക്കുന്നത് പാമരനാണ് .
“തങ്ക വളയിട്ട കൈകളാലോമന
മുറ്റത്തു പൂക്കളം തീര്‍പ്പൂ
തങ്കക്കുടത്തിനു പൂക്കള്‍
തികയാഞ്ഞു താതന്റെ നെഞ്ചിലും പൂത്തു പൂക്കള്‍ “

അന്താക്ഷരി തുടരുന്നത് പൊറാടത്ത് എന്ന ബ്ലോഗറാണ്
“തങ്ങളിലൊന്നാകാന്‍
താമസം വേണ്ടെന്നേ
കേരളമെന്നെന്നും
കോമളമാണെന്നേ “

കാവാലന്റെ തുടര്‍ച്ച
“പൂവുകള്‍ പുഞ്ചിരി തൂകുന്ന
നാളൊരു പൊന്നോണം
മുറ്റത്തണയുമല്ലോ
പൊന്നോണമുറ്റത്തു
ചോടുവെച്ചാടുവാന്‍
പോരുക കൂട്ടരേ പാട്ടും പാടി“

ഗീതാഗീതികള്‍ കവിതയില്‍ ചെറിയൊരു പാര കലര്‍ത്തി

“ നിന്നാണേ എന്നാണേ
ഞാനല്ല കട്ടത് നിന്റെ
കുടിയിലെ ഓണക്കുടുക്ക
കാപ്പിലെന്നൊരു ദേശമുണ്ടിവിടെ
കാപ്പിലാനെന്നൊരു
ബൂലോകനുണ്ട്
കട്ടതവന്‍ തന്നെ
നിശ്ചയം നിശ്ചയം
കണ്ടില്ലേ കാപ്പിലിന്‍
പട്ടുകുപ്പായം “

അന്താക്ഷരി അവസാനിച്ചിട്ടില്ല.