jv

Sunday, October 03, 2010

ശ്രീ സത്യന്‍ അന്തിക്കാടിന്റെ ‘ഓര്‍മ്മകളുടെ കുടമാറ്റം ‘ ( Book Review)





ശ്രീ സത്യന്‍ അന്തിക്കാടിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ ഗ്രന്ഥകാരനെ വിശദീകരിക്കുന്ന ഭാഗം വിട്ടുകളയുന്നു.

തൃശൂര്‍ പൂരം ഏറെ പ്രസിദ്ധിയുള്ളതാണ്. പ്രസ്തുത പൂരത്തെ ഏറെ പ്രശസ്തമാക്കുന്നതില്‍ ഏറ്റവും മുഖ്യമായ ഒന്ന് വടക്കും നാഥക്ഷേത്രത്തിന്റെ തെക്കേ നടയിലെ ‘കുടമാറ്റമാണ്.’

ഈ പുസ്തകത്തില്‍ ,തൃശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശിയായ ശ്രീ സത്യന്‍ അന്തിക്കാട് തന്റെ മനസ്സിലെ ഓര്‍മ്മകളുടെ കുടമാറ്റം വടക്കും നാഥന്റെ തെക്കേ നടയിലെ കുടമാറ്റത്തിന്റെ അതേ ദൃശ്യഭംഗിയോടെ ....... വികാരവായ്പോടെ .....സത്യസന്ധതയോടെ ......ആത്മാര്‍ത്ഥതയോടെ ...... നയത്തില്‍ ....പാരായണസുഖം വായനക്കാരന് നല്‍കിക്കൊണ്ട് അവതരിപ്പിക്കുന്നു.

ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായം കഴിയുമ്പോളും അടുത്ത കുടമാറ്റം ഏത് മേഖലയായിരിക്കും എന്ന ആ‍കാംക്ഷ വാ‍യനക്കാരന് സമ്മാനിക്കുന്നു.

കുടുംബം , മക്കള്‍ , ഭാര്യ , അമ്മ , കൂട്ടുകാരായ ശ്രീനിവാസന്‍ -ഇന്നസെന്റ് -മോഹന്‍ലാല്‍ തുടങ്ങിയവര്‍- ജീവിതത്തില്‍ പ്രത്യേകമായി കണ്ടുമുട്ടിയവര്‍ -- അല്പം പണത്തിനുവേണ്ടി ചതിച്ചവര്‍ , മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായികയായ പൂര്‍ണ്ണിമാ ജയറാമിന്റെ ഒരു പ്രത്യേക വിലപ്പെട്ട സ്വഭാവം -മണ്ടന്മാര്‍ ലണ്ടനില്‍ -അച്ചുവിന്റെ അമ്മ - നാടോടിക്കാറ്റ് , ചമയം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ മജീന്ദ്രന്റെ സിനിമയായ ചമയം , ചിന്താവിഷ്ടയായ നിമ്മി എന്ന ഭാര്യ- ചില പ്രേമങ്ങള്‍ - ഇടനിലക്കാരനായി നിക്കേണ്ട അവസ്ഥ - തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കുടമാറ്റത്തിലൂടെ നാം കാണുന്നു.


പ്രസാധകര്‍ : മാതൃഭൂമി ബുക്സ് , വില : 65 രൂപ