കൂത്താട്ടുകുളം: മികച്ച ബ്ലോഗിനുള്ള പുരസ്‌കാരം ഡോ. ധനലക്ഷ്‌മിക്ക് ലഭിച്ചു. കണിക്കൊന്ന ഡോട്ട് കോം, കൂട്ടം ഡോട്ട് കോം എന്നിവ ചേര്‍ന്നാണ് മികച്ച ബ്ലോഗിനുള്ള പുരസ്‌കാരത്തിനായി 'കനകമുന്തിരി' എന്ന ബ്ലോഗിലൂടെ പ്രശസ്‌തയായ ധനലക്ഷ്‌മിയെ തിരഞ്ഞെടുത്തത്. കൂത്താട്ടുകുളം സിജെ സ്‌മാരക ലൈബ്രറി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സേതു പുരസ്‌കാരസമര്‍പ്പണവും പ്രഭാഷണവും നടത്തി. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. വസുമതി അമ്മ അധ്യക്ഷയായി.
മികച്ച 'സ്വ ചലച്ചിത്രത്തിനുള്ള പി. പത്മരാജന്‍ സ്‌മാരക പുരസ്‌കാരം പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മിയില്‍ നിന്ന് ബിമല്‍ ഏറ്റുവാങ്ങി. 'ജലംകൊണ്ട് മുറിവേറ്റവള്‍' എന്ന 'സ്വചിത്രമാണ് ബിമലിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.
'സ്വചലച്ചിത്രമേളയുടെ ഉദ്‌ഘാടനം ചലച്ചിത്രസംവിധായകന്‍ ആദം അയൂബ് നിര്‍വഹിച്ചു. നിരവധി 'സ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ബ്ലോഗിനെ ആസ്‌പദമാക്കി ഡി. പ്രദീപ്‌കുമാറിന്റെ നേതൃത്വത്തില്‍ ശില്‌പശാല നടന്നു. കണിക്കൊന്ന സംഘാംഗം ജ്യോതിര്‍മയി മുംബൈ, കണിക്കൊന്ന ഓണ്‍ലൈന്‍ മാഗസിന്‍ എഡിറ്റര്‍ സി. പാര്‍വതി എന്നിവര്‍ പ്രസംഗിച്ചു. മലയാളത്തിലെ ഓണ്‍ലൈന്‍ മാഗസിനായ 'കണി ക്കൊന്ന'യുടെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചാണ് കൂത്താട്ടുകുളത്ത് 'സ്വചലച്ചിത്രമേളയും പുരസ്‌കാരസമര്‍പ്പണവും സംഘടിപ്പിച്ചത്.
(മാതൃഭൂമി വാര്‍ത്ത)
ഡോ.ധനലക്ഷ്മിയുടെ ബ്ലോഗിനായി
ഇവിടെ
ക്ലിക്ക് ചെയ്യുക
കണിക്കൊന്ന .കോമിനെക്കുറിച്ചറിയാന്‍
ഇവിടെ
ക്ലിക്ക് ചെയ്യുക.