jv

Friday, August 08, 2008

ബെര്‍ളി തോമസ് മനോരമയില്‍

ബൂലോകത്തെ വിശേഷങ്ങളെ പങ്കുവെച്ചുകൊണ്ട് ശ്രീ ബെര്‍ളിതോമസ് മനോരമ ദിനപ്പത്രത്തിലെ “യുവ” യില്‍

വാര്‍ത്ത താഴെകൊടുക്കുന്നു.


മലയാളം ബ്ലോഗില്‍ ഓണാഘോഷം നേരത്തെ


ദേ , മാവേലി ബൂലോകത്ത്


ബൂലോകം ഏതുകാര്യത്തിലും അല്പം ഫോര്‍വേഡാണല്ലോ . ഗൃഹാതുരമായ ഏതു കാര്യവും അല്പം സീരിയസ്സായി പിടിക്കാറുള്ള ബൂലോകത്ത്

ഓണഘോഷ പരിപാടി തുടങ്ങിക്കഴിഞ്ഞു.
തോന്ന്യാശ്രമം എന്ന ബ്ലോഗില്‍ ഓണത്തിനു മുന്നോടിയായി നടക്കുന്നത് അന്താക്ഷരിയാണ്. അന്താക്ഷരിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആദ്യം

ഓണസ്സദ്യയാണ് . ഇല വിരിച്ചു ചോറും കറികളും വിളമ്പിയ കാഴ്ചയില്‍ നിന്ന് തുടക്കം .
ഓണത്തെക്കുറിച്ച് സ്മരണകളുമായി പോസ്റ്റിട്ടിരിക്കുന്ന കാപ്പീലാല്‍ തന്നെയാണ് അന്താക്ഷരിക്ക് തുടക്കം കുറിച്ചിരിക്കുന്നത് .
“ പട്ടി കടിക്കല്ലേ വീട്ടുകാരേ ഞങ്ങള്‍
പട്ടിണിമാരായ പിള്ളേരാണേ
കാട്ടില്‍ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങള്‍ കൊണ്ടുവന്നേ “

ഇതിനെ തുടര്‍ന്ന് കമന്റു രൂപത്തില്‍ എഴുതിയിരിക്കുന്നത് പാമരനാണ് .
“തങ്ക വളയിട്ട കൈകളാലോമന
മുറ്റത്തു പൂക്കളം തീര്‍പ്പൂ
തങ്കക്കുടത്തിനു പൂക്കള്‍
തികയാഞ്ഞു താതന്റെ നെഞ്ചിലും പൂത്തു പൂക്കള്‍ “

അന്താക്ഷരി തുടരുന്നത് പൊറാടത്ത് എന്ന ബ്ലോഗറാണ്
“തങ്ങളിലൊന്നാകാന്‍
താമസം വേണ്ടെന്നേ
കേരളമെന്നെന്നും
കോമളമാണെന്നേ “

കാവാലന്റെ തുടര്‍ച്ച
“പൂവുകള്‍ പുഞ്ചിരി തൂകുന്ന
നാളൊരു പൊന്നോണം
മുറ്റത്തണയുമല്ലോ
പൊന്നോണമുറ്റത്തു
ചോടുവെച്ചാടുവാന്‍
പോരുക കൂട്ടരേ പാട്ടും പാടി“

ഗീതാഗീതികള്‍ കവിതയില്‍ ചെറിയൊരു പാര കലര്‍ത്തി

“ നിന്നാണേ എന്നാണേ
ഞാനല്ല കട്ടത് നിന്റെ
കുടിയിലെ ഓണക്കുടുക്ക
കാപ്പിലെന്നൊരു ദേശമുണ്ടിവിടെ
കാപ്പിലാനെന്നൊരു
ബൂലോകനുണ്ട്
കട്ടതവന്‍ തന്നെ
നിശ്ചയം നിശ്ചയം
കണ്ടില്ലേ കാപ്പിലിന്‍
പട്ടുകുപ്പായം “

അന്താക്ഷരി അവസാനിച്ചിട്ടില്ല.

13 comments:

ജിജ സുബ്രഹ്മണ്യൻ said...

നന്നായി.. ബൂലോക വിശേഷങ്ങള്‍ പത്രങ്ങളിലും നിറയട്ടെ..

keralainside.net said...

Your post is being listed by www.keralainside.net.
Thank You...

അനില്‍@ബ്ലോഗ് // anil said...

നന്നായി, പത്രങ്ങളില്‍ നിറയട്ടെ, ടീവീലും

കാപ്പിലാന്‍ said...

ങ്ഹഹ ....കൊള്ളാം കൊള്ളാം ..മനോരമയിലെ വാര്‍ത്തകളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തിയതിന് നന്ദി ..സുനിലിനും ,ബെര്‍ലിക്കും ആശസകള്‍ /

നന്ദി

കുറുമാന്‍ said...

ഈ പോസ്റ്റിട്ട കരിപ്പാറ സുനില്‍ മാഷക്ക് നന്ദി.

ബെര്‍ളിക്കും നന്ദി

കാപ്പു, പാമരന്‍, കാവാലന്‍, പൊറാടത്ത്, ഗീതേച്ചി തുടന്ന്ങീയ എല്ലാര്‍ക്കും നന്ദി.

ഇനിയും വരട്ടെ അന്താക്ഷരി.

മിർച്ചി said...

ബൂലോകം അങ്ങിനെ പതുക്കെ പതുക്കെ മീഡിയകളിൽ എത്തട്ടെ.

ആശംസകൾ!

Anil cheleri kumaran said...

manorama
mathrubhumiyute
vazhiye..

മാണിക്യം said...

അപ്പോള്‍
ഇവിടെയും സൈര്യം കിട്ടില്ലാ!
പാപ്പരാസി!!

ഗീത said...

കാപ്പിലാന്‍ തന്ന ലിങ്ക് വഴിയാണ്‍് ഇവിടെ എത്തിയത്. രാവിലെ മനോരമയില്‍ ഇങ്ങനൊരു ബ്ലോഗ് വാര്‍ത്തയുണ്ടെന്ന് ഒരു ഫ്രണ്ട് വിളിച്ചു പറഞ്ഞാണ് അറിഞ്ഞത്. അന്നേരം അതു വായിച്ചു. ആ വാര്‍ത്ത ഇവിടെ പോസ്റ്റിയതിന് സുനിലിനോട് നന്ദി പറയുന്നു. കാപ്പിലാന്റെ തോന്ന്യാശ്രമത്തെക്കുറിച്ച് വാര്‍ത്ത കൊടുത്തതിലും വാര്‍ത്തയില്‍ ഞങ്ങളുടെയൊക്കെ കവിതാശകലങ്ങള്‍ ഉള്‍പ്പെടുത്തിയതിലും ശ്രീ. ബെര്‍ളി തോമസ്സിനോട് നന്ദി പറയുന്നു.

ഏറനാടന്‍ said...

ഹൊ! അപ്പഴേക്കും ഇത് മനോരമപ്പത്രത്തിലും വന്നോ!! (ജനാര്‍ദനന്‍ കാച്ചിയ ഡയലോഗ്) ബെര്‍ളിക്കും കരിപ്പാറ സുനിലിനും അന്താക്ഷരി റ്റീമിനും നന്ദിനന്ദി..

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

Rare Rose said...

ബൂലോകത്തെ ഓണാഘോഷങ്ങള്‍ മനോരമയിലൂടെ വായനക്കാരെ അറിയിച്ചതില്‍ ഒരുപാട് സന്തോഷം...ഈ പോസ്റ്റിട്ട കരിപ്പാറ സുനില്‍ മാഷക്കും ബെര്‍ളിക്കും നന്ദി.

Anonymous said...

ആശംസകള്‍ ബെര്‍ലിക്കും സുനിലിനും.