jv

Friday, July 11, 2008

ബ്ലോഗര്‍ വിഷ്ണുപ്രസാദ് മനോരമ ദിനപ്പത്രത്തില്‍

ബ്ലോഗര്‍ വിഷ്ണുപ്രസാദ് മനോരമ ദിനപ്പത്രത്തില്‍
മനോരമ ദിനപ്പത്രത്തിലെ യുവ യില്‍ ബ്ലോഗര്‍ വിഷ്ണുപ്രസാദിനെക്കുറീച്ച് വാര്‍ത്ത
വാ‍ര്‍ത്ത ഇങ്ങനെ .....................
അച്ചടിക്കപ്പെടുകയോ ചര്‍ച്ചചെയ്യപ്പെടുകയൊ ചെയ്തിട്ടില്ലാത്ത ബ്ലോഗിനു പുറത്ത് അധികമാര്‍ക്കും
പരിചയമില്ലാത്ത ,പദങ്ങളുടെ വിന്യാസംകൊണ്ട് മാജിക്ക് കാണിക്കാന്‍ അറിയാത്ത ഒരു എഴുത്തുകാരന്‍
പുസ്തകമായി പുറം‌ലോകത്തിറങ്ങുമ്പോള്‍ ചെയ്യുന്നത് എന്തൊക്കെയാണോ , ചെയ്യേണ്ടത് എന്തൊക്കെയാണോ ,
അതൊന്നും ചെയ്തില്ല എന്നതായിരുന്നു ഈ ചടങ്ങിനെ വേറിട്ടു നിറുത്തിയത് .മാദ്ധ്യമപ്രവര്‍ത്തകര്‍ ആരും
ഉണ്ടായിരുന്നില്ല.ക്ഷണിക്കപ്പെട്ടുവന്നെത്തിയ കവികളെ പുകഴ്‌ത്തിപ്പാടുന്ന സ്വാഗത പ്രസംഗവും ഉണ്ടായിരുന്നില്ല
.എല്ലാം കഴിഞ്ഞിട്ടും ഒരു നന്ദി പ്രകാശനത്തിനുപോലും കവി വേദിയിലുണ്ടായിരുന്നില്ല

http://bhoolokavartha.blogspot.com കഴിഞ്ഞ ജൂണ്‍ 15 ന് പട്ടാമ്പിയിലെ സ്വകാര്യ ഓഡിറ്റോറിറ്റത്തില്‍ നടന്ന
ഒരു പുസ്തകപ്രകാശനത്തെക്കുറിച്ച് മലയാളം ബ്ലോഗില്‍ ഒന്നില്‍ വന്ന കുറിപ്പാണു മുകളില്‍ .

യൂണിക്കോട് ലിപി സ്വാതന്ത്യത്തിന്റെ തുടര്‍ച്ചയായി രൂപം കൊണ്ട മലയാളം ബ്ലോഗില്‍നിന്ന് മൂന്നാമതൊരു അ
ച്ചടിരൂപം കൂടി .
വിശാല മനസ്കന്റെ കൊടകരപുരാണത്തിനും രാഗേഷ് കുറുമാന്റെ എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ക്കും ശേഷം
വിഷ്ണുപ്രസാദ് എന്ന സ്ക്കൂള്‍ അദ്ധ്യാപകന്റെ കവിതാസമാഹാ‍രം -കുളം+പ്രാന്തത്തി.
ബ്ലോഗില്‍നിന്ന് അച്ചുകൂടം വഴി പുറത്തിറങ്ങുന്ന ആദ്യത്തെ കവിതാ സമാഹാരം .
വയനാട് സ്വദേശിയും പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ ഗവ: യു.പി.സ്കൂള്‍ അദ്ധ്യാപകനുമായ വിഷ്ണുപ്രസാദ്
പ്രതിഭാഷ എന്ന ബ്ലോഗില്‍ ( http://prathibhasha.blogspot.com) എഴുതിയ കവിതകളുടെ സമാഹാരമാണ്
പുസ്തകരൂപമെടുത്തത് .
കവി കല്പറ്റ നാരായണന്‍ , പി.പി രാമചന്ദ്രനു കൈമാറിയായിരുന്നു പ്രകാശനം നിര്‍വ്വഹിച്ചത് . തിരുവനന്തപുരം
ഡെല്‍ഗേറ്റ്സ് ബുക്സ് ആണ് പ്രസാധകര്‍ .
പുസ്തകത്തിന്റെ കവര്‍ ഒരുക്കിയത് പരാജിതന്‍ എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന ഹരി ആയിരുന്നു.
അവതാരികയോ അറിയപ്പെടുന്ന ആരുടേയും നിരൂപണങ്ങളോ പഠനങ്ങളോ ഒന്നുമില്ലാതെയാ‍ണു
കുളം+പ്രാന്തത്തിയുടെ അവതാരം .
ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍ വിഷ്ണുപ്രസാദിന്റെ ബ്ലോഗ് സന്ദര്‍ശിക്കുക
http://prathibhasha.blogspot.com

8 comments:

കരിപ്പാറ സുനില്‍ said...

നമ്മുടെ സഹബ്ലോഗര്‍മാര്‍ക്കു ലഭിക്കുന്ന അംഗീകാരങ്ങള്‍ നാം അറിയുകയും അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതല്ലേ.
ബ്ലോഗര്‍ വിഷ്ണുപ്രസാദ് മാഷിന് അഭിനന്ദനത്തിന്റെ പൂക്കള്‍ അര്‍പ്പിക്കുന്നു

Sanal Kumar Sasidharan said...

സന്തോഷം

കുഞ്ഞന്‍ said...

വിഷ്ണു പ്രസാദ് മാഷിന് അഭിനന്ദനങ്ങള്‍..!

Unknown said...

വിഷണുമാഷിന് ആശംസകള്‍

siva // ശിവ said...

ഇതൊക്കെ വായിക്കുമ്പോള്‍ സന്തോഷം തോന്നുന്നു...

സസ്നേഹം,

ശിവ.

ഷെയ്ന്‍ പ്രേമരാജ൯/ Shain Premarajan said...

കരീപാറ സുനില് അഭിനന്ദനമ൪ഹിക്കുന്നു. വിഷ്ണുവിനും അഭിനന്ദനങ്ങള്.....

Ranjith chemmad / ചെമ്മാടൻ said...

മാഷിന് അഭിനന്ദനങ്ങള്‍..!

മാണിക്യം said...

വിഷ്ണുപ്രസാദിനു
ആശംസകള്‍
നന്മകള്‍ നേരുന്നു ...