jv

Wednesday, April 30, 2008

ബ്ലോഗര്‍ കൊച്ചുത്രേസ്യ വനിതാമാസികയില്‍ !!

ബ്ലോഗര്‍ കൊച്ചുത്രേസ്യയെക്കുറിച്ചുള്ള വാര്‍ത്താശകലം ഈ ലക്കം വനിതാമാസികയില്‍ ഉണ്ട് .
“ രസികരാജ്ഞി “ എന്ന തലക്കെട്ടൊടെയുള്ള മാറ്ററില്‍ താഴെപറയുംവിധം കാര്യങ്ങള്‍ പറയുന്നു.
“ എന്റെ ജീവിതത്തില്‍നിന്നുള്ള ഏടുകളും ഏടാകൂടങ്ങളും എന്നു പറഞ്ഞ് വീരകഥകള്‍ വെച്ചുകാച്ചുകയാണ് കൊച്ചുത്രേസ്യ.
ബ്ലോഗനമാരിലെ ശ്രീനിവാസന്‍ എന്നാണ് കൊച്ചുത്രേസ്യ അറിയപ്പെടുന്നത് .
റിയല്‍ പേര് ദീപ്തി.
വിപ്രോയില്‍ സിസ്റ്റം അഡ്‌മിനിസ്ട്രേറ്ററാണ്.
ബോറടി മാറ്റാന്‍ തുടങ്ങിയ ഈ രസികരാജ്ഞിയുടെ ജീവിതം വായിക്കൂ
malabar-express.blogspot.com

20 comments:

ഭൂമിപുത്രി said...

ത്രേസ്യക്കുട്ടിയുടെ സ്ത്രീധനവിരുദ്ധ വിപ്ലവലേഖനം
‘മലയാളം വാരിക’യിലും വന്നിരുന്നു.
Kochu going places ??

കരിപ്പാറ സുനില്‍ said...

നന്ദി ശ്രീ ഭൂമിപുത്രി,
നമ്മുടെ സഹ ബ്ലോഗര്‍ന്മാര്‍ക്കു ലഭിക്കുന്ന നേട്ടങ്ങളും അംഗീകാരങ്ങളുമൊക്കെ മറ്റുള്ളവരെ അറിയിക്കുക, -പ്രോത്സാഹിപ്പിക്കുക- അഭിനന്ദിക്കുക - എന്ന ഉദ്ദേശത്തൊടെയാണ് ഈ പോസ്റ്റിട്ടത് .
അതിനാല്‍ പുതിയ തൂവല്‍ കൂടി ചേര്‍ത്തതിന് നന്ദി.
ആശംസകളോടെ

Anoop Technologist (അനൂപ് തിരുവല്ല) said...

ത്രേസ്യാമ്മക്ക് അഭിനന്ദനങ്ങള്‍. വാര്‍ത്തയറിയിച്ച സുനിലിന് നന്ദി.

Visala Manaskan said...

കൊച്ചുത്രേസ്യ അല്ലേലും ആളൊരു കൊച്ചു ഭയങ്കരിയല്ലേ !

:) വെരി നൈസ്. ഇത്തവണത്തെ വനിത ഇവിടെ എത്ത്യോന്ന് ഒന്നന്വേഷിക്കട്ടേ.

സുനില്‍ ബായ്, താങ്ക്സ്.

കുറുമാന്‍ said...

കൊച്ചുത്രേസ്യക്ക് അഭിനന്ദനങ്ങള്‍. ഇനിയും വളരട്ടെ ഒരുപാടൊരുപാട്.

ഈ വിവരം പങ്ക് വച്ച സുനില്‍ മാഷിനു നന്ദി.

ചിരാത്‌ said...

കൊച്ചുത്രേസ്യക്ക് അഭിനന്ദനങ്ങള്‍.
ഒപ്പം സുനില്‍ മാഷിനു നന്ദി.

കരീം മാഷ്‌ said...

“ത്രേസ്യക്കുട്ടിയുടെ“ അണൊണിമിറ്റിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടതില്‍ സങ്കടം
സ്വയം തീരുമാനിച്ചു വെളിപ്പെടുത്തിയതാണെങ്കില്‍ ഒ.കെ.
പ്രശസ്തിക്കു പ്രശംസ.

സാല്‍ജോҐsaljo said...

വെടിക്കെട്ട് ആശംസകള്‍!

ഈ എക്സ്പ്രസ് സ്റ്റോപ്പില്ലാതെ തകര്‍ത്തോടട്ടേന്ന്.. ഏടാകൂടങ്ങളില്‍ ബാക്കിയുള്ളവകൂടി പോരട്ടേന്ന്..


സുനിലേ അതൊന്ന് സ്കാന്‍ ചെയ്ത് ഇടാമായിരുന്നു.

ഓ.ടോ: അങ്ങനൊരനോണിമിറ്റി ത്രേസ്യക്കുണ്ടായിരുന്നോ മാഷെ?

നിരക്ഷരൻ said...

ഹാറ്റ്സ് ഓഫ് ടു യൂ കൊച്ചുത്രേസ്യാ...

നന്ദി സുനില്‍.

അഭിലാഷങ്ങള്‍ said...

ങാഹാ..... അത് കൊള്ളാലോ....

ത്രേസ്യക്ക് ഒരു പത്ത് കിലോ ആശംസകള്‍...!!

അതിന്റെ കൂടെ 20 ചാക്ക് അരിയും... !!

ഇത് രണ്ടും കൊടുത്താല്‍ ആശംസകളാര്‍ക്കു വേണംന്ന് പറഞ്ഞ് 20 ചാക്കരിയും ഒറ്റക്കെടുത്ത് സ്ഥലം വിടും.. (ജിമ്മിലൊക്കെ പോയതല്ലേ...!)

എന്നാപ്പിന്നെ പേജ് സ്കാന്‍ ചെയ്ത് ഇടാമായിരുന്നില്ലേ മാഷേ.. ഇതിപ്പോ ഇവിടെ വനിതയൊക്കെ കിട്ടുമോന്നാര്‍ക്കറിയം. ഉണ്ടേല്‍ തന്നെ 70+ രൂപയോളം കൊടുക്കണം. നാട്ടിലുള്ളപ്പോ അമ്മയ്ക്കാണെന്ന പേരും പറഞ്ഞ് വനിത, ഗൃഹലക്ഷ്മി തുടങ്ങിയ സംഗതികള്‍ വാങ്ങിക്കൊണ്ടുവരാറുണ്ട് വീട്ടില്‍. എന്നിട്ട് മൊത്തം ഞാന്‍ വായിക്കും. അവസാന പേജിലെ ഒരു കാര്‍ട്ടൂണുണ്ട്. അമ്മ അതങ്ങാനും വായിച്ചാലായി. എനിക്കാണേല്‍ ലഭിക്കുന്നത് വനിതകളെക്കുറിച്ചുള്ള ഒടുക്കത്തെ അപ്പ്ഡേറ്റഡ് നോളജും!! :-)

യെനിവേ.. തേങ്ക്സ് ഫോര്‍ ദ ഇന്‍ഫര്‍മേഷന്‍ സുനിലേട്ടാ...

പ്രിയ said...

കൊച്ചുത്രെസ്യാകൊച്ച് ശരിക്കും ഒരു രസികരാജ്ഞി തന്നെ :) ചുമ്മാ അങ്ങ് പറഞ്ഞു പോകും നമ്മള് ഇവിടെ ഇരുന്നു വായിച്ച് തലകുത്തി മറഞ്ഞു ചിരിക്കും.പിന്നെ ഓര്ത്തോര്ത്ത് ചിരിക്കും.
ബൂലോകം അറിയാത്തവര്ക്ക് കൂടെ ഇടയില് അറിയപ്പെടുന്നതില് ആശംസകള് :)

yousufpa said...

അഭിമാനിക്കാന്‍ വകയുണ്ട്.!
താങ്കളുടെ പോസ്റ്റ് ഉപകാരപ്രദമാകട്ടെ.
നന്മകള്‍ നേരുന്നു.

Cartoonist said...

കരിപ്പാറ എന്ന എന്റെ ‘സര്‍ഗ്ഗധാര’ ചങ്ങാതിയുടെ ഈ നടപടി എനിക്കിഷ്ടായി.
പോട്ടെ ? ശബ്ദം കേട്ടു വന്നതാ. ‘കൊ.ത്രേ.യുടെ പത്രാസ്സ് അത്രയ്ക്കത്രെ’ എന്നൊരു ഹാസ്യരൂപകത്തിന്റെ പണിപ്പുരയിലായിരുന്നു.

G.MANU said...

kasara rasika rajnji...
kodu kai

abhinandans

കൊച്ചുത്രേസ്യ said...

എല്ലാവര്‍ക്കും നന്ദി.സുനിലിന്‌ ഒരു സ്പെഷ്യല്‍ നന്ദി.
കാര്‍ട്ടൂ കമന്റ്‌ കണ്ട്‌ 'യ്യോ ആരാ കൊ.ത്രേ.യുടെ ഈ പത്രോസ്‌' എന്നു വിചാരിച്ച്‌ ഒന്നു ഞെട്ടി കേട്ടോ :-)

ഹരിയണ്ണന്‍@Hariyannan said...

എന്തായാലും കൊച്ചുത്രേസ്യ ജിമ്മില്‍ പോയതിന്റെ ഗുണം കാണുന്നുണ്ട്.
എത്രപെട്ടെന്നാണ് ‘ഉയരങ്ങള്‍’കീഴടക്കുന്നത്?!

അഭിനന്ദനം...നിനക്കഭിനന്ദനം...
അഭിനന്ദനം...

Unknown said...

കൊച്ചു ത്രേസ്യാ കൊച്ചിന് അനുമോദനങ്ങള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഗൊള്ളാം ഗൊള്ളാം എന്തായാലും അഭിലാഷ് പറഞ്ഞ് തന്നെ ഞാനും പറയുന്നു 10 കിലൊ ആശംസകള്‍.. ജിമ്മില്‍ പോയത് കൊണ്ട് ഇനി ഇവിടെ തല്ലുകൂടാന്‍ വരുമൊ ആവൊ..

Unknown said...

അങ്ങനെ ഞാനും കൊച്ചു ത്രേസ്യയുടെ ആരാധികയായി...

Unknown said...
This comment has been removed by the author.