jv

Friday, September 21, 2007

കണ്ണടയില്ലാതെ കാഴ്ച ( പുസ്തക പരിചയം )


ഗ്രന്ഥകാരന്‍ : ശ്രീ .കെ.ബി.സോമനാഥ് ,കാരണത്ത് വീട് , പി.ഒ .പടിയം ,ഫോണ്‍ : 0487- 637132

അവതാരിക :

അവതാരിക എഴിതിയത് ജസ്റ്റിസ് കെ.കെ. നെരേന്ദ്രന്‍ . “ കണ്ണട ഭ്രാന്തില്‍നിന്ന് നമ്മെ രക്ഷപ്പെടുത്തുക എന്ന

ഉദ്ദേശത്തോടെ എഴുതിയതാണ് ഈ പുസ്തകം. അമേരിയ്ക്കന്‍ ഡോക്ടറായ W.H.ബെയ്‌റ്റ്‌സിന്റെ ‘ ബെറ്റര്‍ ഐ

സൈറ്റ് വിത്തൌട്ട് ഗ്ലാസസ്സ് ‘എന്ന പുസ്തകമാണ് സോമനാഥിനെ ഈ പുസ്തകം എഴുതി പ്രസിദ്ധീകരിക്കുക എന്ന

സാഹസത്തിന് പ്രേരിപ്പിച്ചത് . ആല്‍ഡസ് ഹക്‍സിലിയുടേയും ഹാരി ബെഞ്ചമിന്റേയും കണ്ണടയോടുള്ള

സമരത്തില്‍ അവര്‍ക്കുണ്ടായ നല്ല അനുഭവങ്ങള്‍ പുസ്തകത്തിന്റെ തുടക്കത്തില്‍ തന്നെ വിവരിച്ചതും ഉദ്ധരിച്ചതും

വായനക്കാരനെ ലക്ഷ്യത്തിലേയ്ക്ക് ആകര്‍ഷിക്കുവാന്‍ പര്യാപ്തമാണ് .



ഉള്ളടക്കം:

1. കണ്ണ് -ഘടനയും പ്രവര്‍ത്തനവും

2.കാഴ്ച്‌ത്തകരാറുകള്‍ക്ക് കാരണമെന്ത് ?

3.സാധാരണ കാഴ്ചയുടെ ഏഴ് ലക്ഷണങ്ങള്‍

4.കണ്ണട ഉപയോഗിക്കുന്നതുകൊണ്ടുള്ള ദോഷങ്ങള്‍

5.റിലാക്‍സേഷന്‍ രീതികള്‍

6.അനുബന്ധ സിദ്ധാന്തവും വ്യായാമ മുറകളും

7.കാഴ്ച ത്തകരാറുകള്‍ക്കുള്ള ചികിത്സ

9. സംശയങ്ങളും മറുപടികളും



ഗ്രന്ഥത്തെക്കുറിച്ച് :



1.തെറ്റായ ജീവിത ചര്യയില്‍നിന്നാണ് രോഗമുണ്ടാകുന്നത് .

2.ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളും ചികിത്സ ചെയ്താല്‍ ചികിത്സ ചെയ്താല്‍ സാധാരണ അവസ്ഥയിലേയ്ക്ക്

തിരിച്ചു വരുമ്പോള്‍ , കണ്ണ് മാത്രം ഒരു പ്രത്യേക അവസ്ഥ നിലനിര്‍ത്തുന്ന അവയവമാണോ ?

3.പോണ്ടിച്ചേരി അരനിന്ദാശ്രമത്തില്‍ ബെയ്‌റ്റ്‌സിന്റെ രീതിയിലുള്ള ചികിത്സ സൌചന്യമായി നല്‍കി വരുന്നുണ്ട് .
4.കണ്ണട ഉപയോഗിക്കുന്ന ശീലം കണ്ണിന് ദോഷം ചെയ്യുന്നതാണ്

5.അതായത് കണ്ണട ഉപയോഗിക്കുമ്പോള്‍ അയാള്‍ കാഴ്ച് ത്തകരാറ് നിലനിര്‍ത്തുന്നുവെന്നര്‍ത്ഥം

6.ഈ പുസ്തകത്തില്‍ കണ്ണ് ശരിയായി ഉപയോഗിയ്ക്കേണ്ട വിധം വ്യക്തമാക്കുന്നു

7.ശരിയായ രീതിയിലൂടെ കണ്ണട ഒഴിവാക്കി കണ്ണിന് സ്വാഭാവികാരോഗ്യം വീണ്ടെടുക്കുന്നതെങ്ങനെ എന്നത്

വ്യക്തമാക്കുന്നു

8.കണ്ണിനെ സംരക്ഷിയ്ക്കേണ്ട വഴികള്‍ വ്യക്തമാക്കുന്നു

9.കണ്ണിനു വേണ്ട വ്യായാമ രീതികള്‍ വ്യക്തമാക്കുന്നു.

10ഈ രീതി ഉപയോഗിച്ച് വിജയം കൈവരിച്ച പ്രശസ്തരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു.( ഉദാ:- പ്രസിദ്ധ ഇംഗ്ലീഷ്

സാഹിത്യകാരനായ ആല്‍ഡസ് ഹക്സലി )

11.നാം മനസ്സുകൊണ്ടാണ് കൂടുതല്‍ കാണുന്നത് .കണ്ണുകൊണ്ട് ഭാഗീഗമായേ കാണുന്നുള്ളൂ എന്ന് പറയുന്നത്

എന്തുകൊണ്ട് ?

കാഴ്ച എന്ന പ്രതിഭാസം റെറ്റിനയില്‍ പതിയുന്ന രൂപത്തെ മനസ്സ് വ്യാഖ്യാനം ചെയ്യുന്നതിനനുസരിച്ചിരിക്കും.നാം

കാണുന്നത് ആ രൂപമല്ല, മറിച്ച് അതേക്കുറിച്ചുള്ള മനസ്സിന്റെ വ്യാഖ്യാനമാണ് .തലയ്ക്കു നേരെ മുകളില്‍ നില്‍ക്കുന്ന

ചന്ദ്രന്‍ ചക്രവാളത്തില്‍ നില്‍ക്കുന്ന ചന്ദ്രനേക്കാള്‍ ചെറുതായി തോന്നുന്നു.ഒപ്‌റ്റിയ്ക്കല്‍ കോണും റെറ്റിനയിലെ

കോണും ഒന്നാണെങ്കിലും ചക്രവാളത്തില്‍ കാണുന്ന ചന്ദ്രനെ മനസ്സുകള്‍ ബോധപൂര്‍വ്വം വസ്തുക്കളുടെ ചിത്രവുമായി

വസ്തുക്കളുടെ ചിത്രവുമായി താരതമ്യം ചെയ്യുന്നു.എന്നാല്‍ തലക്കുമുകളില്‍ അങ്ങനെ ഒന്നും താരതമ്യം

ചെയ്യാനില്ലാത്തതുകൊണ്ടാണ് ചന്ദ്രന്‍ ചെറുതായിക്കാണുന്നത് .

12.കുട്ടികള്‍ക്ക് കുപ്പിപ്പാല്‍ കൊടുത്ത് വളര്‍ത്തുന്നത് അവരുടെ കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കുമോ ?

ഉവ്വ് . മുല കൊടുത്തു വളര്‍ത്തുന്ന കുട്ടികള്‍ മുലകുടിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ക്ക് വ്യായാമം ലഭിയ്ക്കുന്നു.അവര്‍

കണ്ണൂകള്‍ ആവശ്യത്തിന് ചലിപ്പിച്ച് മുലയിലും അമ്മയുടെ മുഖത്തും തുടര്‍ച്ചയായി നോക്കുന്നു. കുപ്പിപ്പാല്‍ കുടിച്ചു

വളരുന്ന കുട്ടികള്‍ പാല്‍കുപ്പിയില്‍ വളരേ നേരം ഉറപ്പിച്ചുനോക്കുന്നു. അതും കുപ്പിയിലെ പാലില്‍ മാത്രമേ

നോക്കുന്നുള്ളൂ. ഇത് കണ്ണിന് വ്യായാമത്തിനുള്ള സാദ്ധ്യത തീരെ കുറയ്ക്കാനും കണ്ണിന്റെ ആരോഗ്യത്തെ ബാധിയ്ക്കാനും

സാധ്യതയുണ്ട് .

13.ടൂബ് ലൈറ്റിന്റെ കീഴെയിരുന്ന് വായിക്കുന്നതോ ഓഫീസ് ജോലി ചെയ്യുന്നതോ കണ്ണിന് ദോഷകരമാണോ ?
ട്യൂബ് ലൈറ്റിന്റെ കീഴെയിരുന്ന് വായിക്കുക ,ഓഫീസ് ജോലി ചെയ്യുക , തുന്നുക ... മുതലായ കണ്ണിനടുത്തുവെച്ച്

ജോലിചെയ്യുന്ന അപൂര്‍വ്വം ചിലരുടെ കാഴ്ചയ്ക്ക് ട്യൂബ് ലൈറ്റിന്റെ വെളിച്ചം ദോഷകരമായി ബാധിക്കുന്നുണ്ട് . ഇതിന്

ഒരു കാരണം പ്രസ്തുത വെളിച്ചത്തിന്റെ രൂപീകരണത്തില്‍ തന്നെയുള്ളതാണ് .സ്വാഭാവികമായ

സൂര്യപ്രകാശത്തില്‍നിന്നോ അല്ലെങ്കില്‍ ഒരു ഫിലമെന്റ് ബള്‍ബില്‍നിന്നോ വെളിച്ചം വരുന്നതുപോലെ ഉരു

ഉജ്വലിക്കുന്ന സ്രോതസ്സില്‍നിന്നല്ല അതിലെ വെളിച്ചം വരുന്നത് . ഫ്ലൂറസെന്റ് ലൈറ്റ് നിഴലുകള്‍ ഉണ്ടാക്കുന്നില്ല.

ആയതുകൊണ്ട് സ്വാഭാവികമായ കാണലിന് ആവശ്യമായ താരതമ്യം ചെയ്ത് വ്യത്യാസം കാണാനുള്ള കഴിവ് നഷ്ടമാകുന്നു.ദൂരം , രൂപം, അവയവ ചേര്‍ച്ച മുതലായവ കണക്കാക്കാന്‍ നിഴലുകള്‍ നമ്മെ സഹായിക്കുന്നു. ഫ്ലൂറസെന്റ് ലൈറ്റിന്റെ കീഴെ ഇരുന്ന് ജോലിചെയ്യുന്ന അപൂര്‍വ്വം ചിലര്‍ക്ക് കണ്ണ് ചുവപ്പ് ,കണ്‍പോള കള്‍ക്ക് വീക്കം കാഴ്ചക്കുറവ് എന്നിവ കണ്ടിട്ടുണ്ട് .

2 comments:

Murali K Menon said...

പ്രസാധകര്‍ ആരാണു സുനിലേ, പുസ്തകം എന്തായാലും പുതുമയുള്ളതാണ്. പരിചയപ്പെടുത്തലിനു നന്ദി ചങ്ങാതി

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ മുരളീമേനോന്‍,
ഗ്രന്ഥകാരനും പ്രസാധകനും താങ്കളുടെ സുഹൃത്തായ രണേന്ദ്രനാഥിന്റെ ചേട്ടനാണ് .
പ്രസാധകര്‍: പ്രകൃതി പബ്ലിക്കേഷന്‍സ് ,പി.ഒ.പടിയം ,തൃശൂര്‍-680641
ആശംസകളോടെ
സുനില്‍