jv

Monday, November 30, 2009

ഇന്‍‌ഫോ കൈരളി മാസികയില്‍ ഫിസിക്സ് അദ്ധ്യാപകന്‍

നവംബര്‍ ലക്കം ഇന്‍ഫോ കൈരളിയില്‍ ഫിസിക്സ് അദ്ധ്യാപകന്‍ ബ്ലോഗിനെക്കുറിച്ച് വാര്‍ത്ത ഉണ്ട്
അത് വലുതായി കാണുവാനായി താഴെ ക്ലിക്ക് ചെയ്യുക


Wednesday, August 05, 2009

‘MATHEMATICS ബ്ലോഗ് ‘ മനോരമ പഠിപ്പുരയില്‍

മനോരമ പഠിപ്പുരയില്‍ വന്ന വാര്‍ത്ത വായിക്കുവാന്‍ താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

മാത്തമാറ്റിക്സ് ബ്ലോഗിലേക്കെത്തുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഇവിടെ

ക്ലിക്ക് ചെയ്യുക

Monday, April 27, 2009

ഡോ. ധനലക്ഷ്‌മിക്ക്‌ മികച്ച ബ്ലോഗിനും ബിമലിന്‌ ഹ്രസ്വചിത്രത്തിനും പുരസ്‌കാരം

കൂത്താട്ടുകുളം: മികച്ച ബ്ലോഗിനുള്ള പുരസ്‌കാരം ഡോ. ധനലക്ഷ്‌മിക്ക്‌ ലഭിച്ചു. കണിക്കൊന്ന ഡോട്ട്‌ കോം, കൂട്ടം ഡോട്ട്‌ കോം എന്നിവ ചേര്‍ന്നാണ്‌ മികച്ച ബ്ലോഗിനുള്ള പുരസ്‌കാരത്തിനായി 'കനകമുന്തിരി' എന്ന ബ്ലോഗിലൂടെ പ്രശസ്‌തയായ ധനലക്ഷ്‌മിയെ തിരഞ്ഞെടുത്തത്‌. കൂത്താട്ടുകുളം സിജെ സ്‌മാരക ലൈബ്രറി ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സേതു പുരസ്‌കാരസമര്‍പ്പണവും പ്രഭാഷണവും നടത്തി. കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍. വസുമതി അമ്മ അധ്യക്ഷയായി.

മികച്ച 'സ്വ ചലച്ചിത്രത്തിനുള്ള പി. പത്മരാജന്‍ സ്‌മാരക പുരസ്‌കാരം പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മിയില്‍ നിന്ന്‌ ബിമല്‍ ഏറ്റുവാങ്ങി. 'ജലംകൊണ്ട്‌ മുറിവേറ്റവള്‍' എന്ന 'സ്വചിത്രമാണ്‌ ബിമലിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്‌.

'സ്വചലച്ചിത്രമേളയുടെ ഉദ്‌ഘാടനം ചലച്ചിത്രസംവിധായകന്‍ ആദം അയൂബ്‌ നിര്‍വഹിച്ചു. നിരവധി 'സ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ബ്ലോഗിനെ ആസ്‌പദമാക്കി ഡി. പ്രദീപ്‌കുമാറിന്റെ നേതൃത്വത്തില്‍ ശില്‌പശാല നടന്നു. കണിക്കൊന്ന സംഘാംഗം ജ്യോതിര്‍മയി മുംബൈ, കണിക്കൊന്ന ഓണ്‍ലൈന്‍ മാഗസിന്‍ എഡിറ്റര്‍ സി. പാര്‍വതി എന്നിവര്‍ പ്രസംഗിച്ചു. മലയാളത്തിലെ ഓണ്‍ലൈന്‍ മാഗസിനായ 'കണി ക്കൊന്ന'യുടെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചാണ്‌ കൂത്താട്ടുകുളത്ത്‌ 'സ്വചലച്ചിത്രമേളയും പുരസ്‌കാരസമര്‍പ്പണവും സംഘടിപ്പിച്ചത്‌.
(മാതൃഭൂമി വാര്‍ത്ത)
ഡോ.ധനലക്ഷ്മിയുടെ ബ്ലോഗിനായി



ഇവിടെ

ക്ലിക്ക് ചെയ്യുക
കണിക്കൊന്ന .കോമിനെക്കുറിച്ചറിയാന്‍




ഇവിടെ


ക്ലിക്ക് ചെയ്യുക.

Friday, August 08, 2008

ബെര്‍ളി തോമസ് മനോരമയില്‍

ബൂലോകത്തെ വിശേഷങ്ങളെ പങ്കുവെച്ചുകൊണ്ട് ശ്രീ ബെര്‍ളിതോമസ് മനോരമ ദിനപ്പത്രത്തിലെ “യുവ” യില്‍

വാര്‍ത്ത താഴെകൊടുക്കുന്നു.


മലയാളം ബ്ലോഗില്‍ ഓണാഘോഷം നേരത്തെ


ദേ , മാവേലി ബൂലോകത്ത്


ബൂലോകം ഏതുകാര്യത്തിലും അല്പം ഫോര്‍വേഡാണല്ലോ . ഗൃഹാതുരമായ ഏതു കാര്യവും അല്പം സീരിയസ്സായി പിടിക്കാറുള്ള ബൂലോകത്ത്

ഓണഘോഷ പരിപാടി തുടങ്ങിക്കഴിഞ്ഞു.
തോന്ന്യാശ്രമം എന്ന ബ്ലോഗില്‍ ഓണത്തിനു മുന്നോടിയായി നടക്കുന്നത് അന്താക്ഷരിയാണ്. അന്താക്ഷരിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആദ്യം

ഓണസ്സദ്യയാണ് . ഇല വിരിച്ചു ചോറും കറികളും വിളമ്പിയ കാഴ്ചയില്‍ നിന്ന് തുടക്കം .
ഓണത്തെക്കുറിച്ച് സ്മരണകളുമായി പോസ്റ്റിട്ടിരിക്കുന്ന കാപ്പീലാല്‍ തന്നെയാണ് അന്താക്ഷരിക്ക് തുടക്കം കുറിച്ചിരിക്കുന്നത് .
“ പട്ടി കടിക്കല്ലേ വീട്ടുകാരേ ഞങ്ങള്‍
പട്ടിണിമാരായ പിള്ളേരാണേ
കാട്ടില്‍ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങള്‍ കൊണ്ടുവന്നേ “

ഇതിനെ തുടര്‍ന്ന് കമന്റു രൂപത്തില്‍ എഴുതിയിരിക്കുന്നത് പാമരനാണ് .
“തങ്ക വളയിട്ട കൈകളാലോമന
മുറ്റത്തു പൂക്കളം തീര്‍പ്പൂ
തങ്കക്കുടത്തിനു പൂക്കള്‍
തികയാഞ്ഞു താതന്റെ നെഞ്ചിലും പൂത്തു പൂക്കള്‍ “

അന്താക്ഷരി തുടരുന്നത് പൊറാടത്ത് എന്ന ബ്ലോഗറാണ്
“തങ്ങളിലൊന്നാകാന്‍
താമസം വേണ്ടെന്നേ
കേരളമെന്നെന്നും
കോമളമാണെന്നേ “

കാവാലന്റെ തുടര്‍ച്ച
“പൂവുകള്‍ പുഞ്ചിരി തൂകുന്ന
നാളൊരു പൊന്നോണം
മുറ്റത്തണയുമല്ലോ
പൊന്നോണമുറ്റത്തു
ചോടുവെച്ചാടുവാന്‍
പോരുക കൂട്ടരേ പാട്ടും പാടി“

ഗീതാഗീതികള്‍ കവിതയില്‍ ചെറിയൊരു പാര കലര്‍ത്തി

“ നിന്നാണേ എന്നാണേ
ഞാനല്ല കട്ടത് നിന്റെ
കുടിയിലെ ഓണക്കുടുക്ക
കാപ്പിലെന്നൊരു ദേശമുണ്ടിവിടെ
കാപ്പിലാനെന്നൊരു
ബൂലോകനുണ്ട്
കട്ടതവന്‍ തന്നെ
നിശ്ചയം നിശ്ചയം
കണ്ടില്ലേ കാപ്പിലിന്‍
പട്ടുകുപ്പായം “

അന്താക്ഷരി അവസാനിച്ചിട്ടില്ല.