jv

Showing posts with label പ്രകൃതിചികിത്സ. Show all posts
Showing posts with label പ്രകൃതിചികിത്സ. Show all posts

Sunday, July 22, 2007

മരുന്നില്ലാത്ത ചികിത്സയ്ക്കൊരു മുഖവുര ( പുസ്തകപരിചയം )



ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച്:


ഡോ: ഹെര്‍ബര്‍ട്ട് .എം.ഷെല്‍ട്ടണ്‍ ടെക്സാസ്സിലെ വൈലിയ എന്ന ചെറുപട്ടണത്തില്‍1895 ല്‍
ജനിച്ചു.പതിനേഴാമത്തെ വയസ്സുമുതല്‍ അദ്ദേഹം പ്രകൃതി ചികിത്സാ സഹിത്യവുമായി ബന്ധപ്പെടാന്‍
തുടങ്ങി.ഷെല്‍ട്ടന്‍ തന്റെ ആരോഗ്യ വിദ്യാഭ്യാസം നേടിയത് ബെര്‍ണാര്‍ മാക്‍ഫാഡന്‍ ചിക്കാഗോയില്‍
സ്ഥാപിച്ചിരുന്ന ഔഷധ രഹിത ചികിത്സ പഠിപ്പിയ്ക്കുന്ന കോളേജില്‍ നിന്നാണ് .1922 ല്‍ അദ്ദേഹം അമേരിയ്ക്കന്‍
നേച്ച്വരോപ്പതി സ്ക്കൂലില്‍ നിന്ന് ബിരുധമെടുത്തു. പിന്നീട് ചിക്കാഗോയിലുള്ള പിയര്‍ലസ്സ് കോളേജില്‍നിന്ന്
ബിരുദാനന്തരബിരുദ പഠനം നടത്തി.

അമേരിയ്ക്കയിലെ ഹെല്‍ത്ത് മിശിഹ എന്ന പേരിലറിയപ്പെട്ടിരുന്ന ഷെല്‍ട്ടണ്‍ നടത്തിയിരുന്ന ആരോഗ്യ
വിദ്യാലയം- ഷെല്‍ട്ടണ്‍സ് ഹെല്‍ത്ത് സ്ക്കൂള്‍- വിശ്വപ്രസിദ്ധമായിരുന്നു.

1985 - ല്‍ തന്റെ തൊണ്ണൂ‍റാമത്തെ വയസ്സില്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.


വിവര്‍ത്തകനെക്കുറിച്ച് :


കെ.ബി.സോമനാഥ്.എം.എ, എന്‍ .ഡി ( കേരള ഗവണ്മെന്റ് സെക്രട്ടേരിയറ്റ് ഉദ്യോഗസ്ഥന്‍ )

അഡ്രസ്സ് :
കാ‍രണത്തു വീട് ,പി.ഒ. പടിയം (വഴി ) അന്തികാട് ,തൃശൂര്‍ ജില്ല.


പബ്ലീഷേഴ്‌സ് :



പ്രകൃതി പബ്ലീഷേഴ്‌സ് , പി.ഒ.പടിയം, തൃശൂര്‍ ജില്ല,പിന്‍ : 680641 ഫോണ്‍ :0487-2 637132


പുസ്തകത്തെകുറിച്ച് :


1.ഉള്ളടക്കം:

(a) എന്താണ് ആരോഗ്യം --രോഗം ?

(b) പ്രകൃതി എങ്ങനെ രോഗങ്ങള്‍ ശമിപ്പിയ്ക്കുന്നു ?

(c) രോഗത്തിനുള്ള അടിയന്തിര സാഹചര്യങ്ങള്‍

(d) രോഗത്തിന്റെ വിദൂര സാഹചര്യങ്ങള്‍

(e) ശരിയായ ചികിത്സ

(f) പരിചരണ രീതികള്‍

(g) തീവ്ര രോഗിയുടെ ശുശ്രൂഷ

(h) ഭക്ഷണവും ആഹാരം നല്‍കലും

(i) ഉപവാസം

(j) വ്യായാമം

(k) സൂര്യസ്നാനവും വായുസ്നാനവും

(l) ആരോഗ്യത്തിലും അനാരോഗ്യത്തിലുമുള്ള മനസ്സ്

(m) ഷെല്‍ട്ടന്റെ ഗ്രന്ഥങ്ങളുടെ പട്ടിക


ഗ്രന്ഥത്തെക്കുറിച്ച് :


1.ആരോഗ്യമുള്ളവര്‍ക്ക് മരുന്നു നല്‍കിയാല്‍ രോഗശമന മുണ്ടാക്കുന്നു. രോഗമുള്ളവര്‍ക്ക് അതു ന്‍ല്‍കിയാല്‍
എങ്ങനെ രോഗശമനമുണ്ടാകുന്നു എന്ന് നമുക്ക് കരുതാന്‍ കഴിയും?

2.രോഗാവസ്ഥയില്‍ ശരീരത്തിനു നല്‍കുന്ന ഏതൊരു സഹായവും ശരീരശാസ്ത്ര നിയമങ്ങള്‍ക്ക് അനുസൃതമായ
സ്വഭാവമുള്ള വയായിരിയ്ക്കണം എന്നതാണ് ആരോഗ്യശാസ്ത്രപരമായ വാദം

3.ജീവനുള്ള വസ്തുക്കളുടെ സാധാരണ സ്ഥിതിയാണ് ആരോഗ്യം ?

4.നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സ്വതന്ത്രവും സുഗമവുമായ പരസ്പരം യോജിച്ച
പ്രവര്‍ത്തനമാണ് ആ സാധാരണ സ്ഥിതി.

5.വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിയ്ക്കുക . അത് വിശപ്പാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക

6.ഭക്ഷണേച്ഛ വിശപ്പല്ല. അത് ഒരു തരത്തിലുള്ള ആര്‍ത്തിയാണ്

6.പ്രസവം സാധാരണയായി വേദനയില്ലാത്തതാണ് . അത് സാധാരണയാക്കാന്‍ ശരിയായ ഭക്ഷണ
രീതിയ്ക്കുകഴിയും

7.തീവ്രരോഗമുള്ളവര്‍ വ്യായമം ചെയ്യരുത്

Monday, May 28, 2007

വിഷസങ്കലന സിദ്ധാന്തം വിശദീകരിയ്ക്കപ്പെടുന്നു.(പുസ്തകപരിചയം )



ഗ്രന്ഥകര്‍ത്താവിന്റെ പേര് :
ഡോ.ജോണ്‍ എച്ച് ടില്‍‌ഡന്‍

പരിഭാഷകന്‍:
ഡോ ടി.എ.ശേഖരന്‍ ,എം.എ.,എന്‍.ഡി,എം.ഐ.ബി.എന്‍

വിതരണക്കാര്‍:
മഹാത്മാ പ്രകൃതി ചികിത്സാ കേന്ദ്രം ,തളിപ്പറമ്പ്,പി.ഒ.കരിമ്പം,കണ്ണൂര്‍-670 142



ശ്രീ വിദ്യാധിരാജാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് നേച്ചുറോപ്പതി,ചെട്ടിക്കുളങ്ങര,തിരുവന്തപുരം-695 001

ഗ്രന്ഥത്തെക്കുറിച്ച്:


(1)Toxaemia Explained എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനമാണിത്.

(2) ഒരു ഉപവാസം,ശയ്യാ വിശ്രമം, സിരാക്ഷീണമുണ്ടാക്കുന്ന ശാരീരികമോ മാനസികമോ ആയ ശീലങ്ങളുടെ തിരസ്കാരം എന്നിവ ശരീരത്തില്‍ സംഭരിയ്ക്കപ്പെട്ടുകിടക്കുന്ന വിഷങ്ങളെ വിസര്‍ജ്ജിയ്ക്കാന്‍ പ്രകൃതിയ്ക്ക് അവസരം നല്‍കും.

(3)മൊത്തത്തിലുള്ള സിരാക്ഷീണത്തിന്റെ സാ‍മാന്യമായ ഒരു പ്രകാശനമാണ് രോഗം

(5)“യുദ്ധം ആവശ്യമാണോ ?” ഈ ചോദ്യം കഴിഞ്ഞ ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ട 74,85,000 പേരോട് ചോദിച്ചാല്‍ എന്തായിരിയ്ക്കും മറുപടി?

(6)കാന്‍സര്‍ മുറിച്ചുനീക്കിയതുകൊണ്ട് രോഗം എന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിയ്ക്കുകയില്ല.കാന്‍സര്‍ അവസാനത്തെ ലക്ഷണമാണ് . അത ആദ്യത്തെ കാരണമാവുകയില്ല.

(7) ലോകത്തിലുള്ള എല്ലാ ഔഷധങ്ങളും കടലില്‍ കെട്ടിത്താഴ്ത്തിയാല്‍ അത് മനുഷ്യവര്‍ഗ്ഗത്തിന് ഉപകാരമാവും; മത്സ്യങ്ങള്‍ക്ക് ദ്രോഹകരവും!

(8)പണമോഴിച്ച് മറ്റൊന്നും കിട്ടാത്ത തൊഴിലില്‍ ആര്‍ക്കും സംതൃപ്തിയടയാനാവില്ല. സൃഷ്ടിപരമല്ലാത്ത ഒരു തൊഴിലിലും ആര്‍ക്കും സംതൃപ്തി കണ്ടെത്താനാവില്ല.

(9)ശരീരത്തിന് സ്വാഭാവിഅകവും അന്യൂനവുമായ ഒരു വളര്‍ച്ചയുണ്ട് .അതിനേക്കാല്‍ വേഗത്തില്‍ വളരണമെന്നാണ് യുവാക്കള്‍ക്ക് മോഹം.ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്ക് എന്തൊരു തിടുക്കമാണ് അവരുടെ പൂര്‍വ്വഗാമികളുടെ മുമ്പില്‍ പദവികളില്‍ എത്താന്‍. പൂര്‍വ്വഗാമികളേക്കാള്‍ തങ്ങള്‍ക്ക് ശോഭിയ്ക്കാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിയ്ക്കുന്നു.

(10)വേണ്ടത്ര അനുഭവസമ്പത്തില്ലാത്തതുമൂലം പക്വതാവസ്ഥയില്‍ എത്താന്‍ ധൃതിപ്പെട്ട് കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ആധുനിക നാഗരികതയുടെ സ്വഭാവം . അതവസാനിയ്ക്കുന്നത് ,അകാല നാശത്തിലാണ് .ചെറുപ്പത്തിലേ അതിവേഗതകാരണം പ്രായപൂര്‍ത്തിയാ‍യവര്‍ക്കുകൂടി നല്ല ഉപദേഷ്ടാക്കളാവാന്‍ കഴിയില്ല. കാലംകൊണ്ടും അനുഭവം കൊണ്ടും മാനസിക സന്തുലിതകൊണ്ടും പക്വമാകാത്ത വിജ്ഞാനം ഒരിയ്ക്കലും സമ്പന്നമാകുകയില്ല.

Tuesday, May 08, 2007

ലൂയികൂനിയുടെ പ്രകൃതിചികിത്സാ ഗ്രന്ഥം (പുസ്തകപരിചയം )



ഗ്രന്ഥകാരന്റെ പേര് :ലൂയികൂനി

വിവര്‍ത്തനം: ടി.ടി.ജോണ്‍ കൊഴുവനാല്‍

പ്രസാധകര്‍: മഹാത്മ പ്രകൃതി ചികിത്സാകേന്ദ്രം ,
തളിപ്പറമ്പ് ,
കരിമ്പം .പി.ഒ.-670142


ഗ്രന്ഥകാരനെക്കുറിച്ച് :



എ.ഡി. 1844 ല്‍ ജര്‍മ്മനിയിലാണ് ലൂയികൂനി ജനിച്ചത് .ചെറുപ്പം മുതലേ പ്രകൃതി ദൃശ്യങ്ങളില്‍ ആകൃഷ്ടനാവുകയാല്‍ പ്രകൃതി നിരീക്ഷണത്തില്‍ തല്പരനായി .ഇരുപതാമത്തെ വയസ്സില്‍ ശ്വാസകോശത്തിലും ഉദരത്തിലും ക്യാന്‍സര്‍ ബാധിച്ച് വളരേ അവശനിലയിലായി.പരമ്പരാ‍ഗത ചികിത്സകൊണ്ടൊന്നും ആശ്വാസം ലഭിച്ചില്ല .1864-ല്‍ പ്രകൃതിചികിത്സകരുടെ ഒരു യോഗത്തില്‍ സംബന്ധിയ്ക്കാനിടയായി. അവരില്‍ ഒരാള്‍ നിര്‍ദ്ദേശിച്ച ചില ചികിത്സാവിധികള്‍ വേദനയില്‍ കുറവുവരുത്തിയതിനാല്‍ പ്രകൃതി ചികിത്സയുമായി കൂടുതല്‍ പരിചയപ്പെട്ടു.
പിന്നീട് കുറച്ചുവര്‍ഷം കൂനി സ്വന്തം നിലയ്ക്ക് പ്രകൃതി നിരീക്ഷണത്തിലും പ്രകൃതി നിയമങ്ങളുടെ പഠനത്തിലും വ്യാപൃതനായിരുന്നു. നിരവധി പരീക്ഷണനിരീക്ഷണങ്ങളിലൂടെ ഒരു പുതിയ സിദ്ധാന്തത്തിലെത്തിച്ചേര്‍ന്നു.സ്വന്തം രോഗചികിത്സയില്‍ ഈ സിദ്ധാന്തം പരീക്ഷിച്ചു വിജയം കണ്ടെത്തി. ഈ പുതിയ സിദ്ധാന്തം പ്രചരിപ്പിയ്ക്കുവാനും പ്രാവര്‍ത്തികമാക്കുവാനുമായി 1883-ല്‍ ലീപ്‌സിക്കില്‍ തന്റെ പ്രകൃതിചികിത്സാ സ്ഥാപനം തുറന്നു.തുടക്കത്തില്‍ ഒട്ടേറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു.( ഏതൊരു വേറിട്ട ചിന്താഗതിയ്ക്കും ഇത് സ്വാഭാവികമാണല്ലോ ) പക്ഷെ ,കാലക്രമേണ അംഗീകാരവും പ്രസിദ്ധിയും കൈവന്നു. 1907 -ല്‍ ലൂയികൂനി അന്തരിച്ചു. അക്കാലത്ത് കേരളത്തില്‍ ലൂയികൂനിയുടെ പ്രകൃതിചികിത്സ കൂനിചികിത്സ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് .


വിവര്‍ത്തകനെക്കുറിച്ച് :



അദ്ധ്യാപകന്‍ ,വാഗ്മി,വിവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രശസ്തനാണ് ശ്രീ.ജോണ്‍ കൊഴുവനാല്‍. From Sex to Superconciousness (ഓഷോ രജനീഷ് ) Chirist Recrucified (കസാന്‍‌ദ് സാക്കീസ് ) Beyond Communism (എം.എന്‍.റോയ് ) എന്നീ ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തീട്ടുണ്ട്. (ഈ ഗ്രന്ഥങ്ങളെല്ലാം തന്നെ വ്യത്യസ്തവിഷയങ്ങക്കെ പ്രതിനിധീകരിയ്ക്കുന്നവയാണല്ലോ .അതുതന്നെ വിവര്‍ത്തകന്റെ ബഹുമുഖ പാണ്ഡിത്യം വെളിപ്പെടുത്തുന്നു )


പുസ്തകത്തെക്കുറിച്ച് :



1.രോഗങ്ങള്‍ മാറുന്നതെങ്ങനെ ? ( ഒരു വേറിട്ട കാഴ്ചപ്പാട് )

2.രോഗങ്ങള്‍ ഉണ്ടാകുന്നതെങ്ങനെ ? --പനിയെക്കുറിച്ചൊരു പുതിയ കാഴ്ചപ്പാട്

3.രോഗത്തിന്റെ കാര്യ- കാരണ ബന്ധം--ലൂയികൂനിയുടെ കാഴ്ചപ്പാടില്‍

4.ഭക്ഷണ-പാനീയങ്ങള്‍ ദഹിയ്ക്കുന്നതെങ്ങനെ ?

5.മാനസികരോഗ്ഗങ്ങളെകുറിച്ച് ?

6.ശ്വാസകോശരോഗങ്ങളെക്കുറിച്ച് ?

7.ലൈംഗിക രോഗങ്ങളെക്കുറിച്ച് ?

8.കണ്ണിന്റേയും ചെവിയുടെയും രോഗങ്ങള്‍

9.ലൂയികൂനിയുടെ മറ്റുഗ്രന്ഥങ്ങളാണ് (1) രോഗങ്ങളുടെ അന്യോന്യ ബന്ധം ( Unity of diseases )

(2) മുഖഭാവനിരീക്ഷണശാസ്ത്രം ( Science of Facial Expression ) എന്നിവ

10. ആദ്യകാലത്ത് എന്റെ സിദ്ധാന്തങ്ങളോട് ധാരണ പുലര്‍ത്തുന്നവരെ കണ്ടെത്തുക സങ്കല്പിയ്ക്കാവുന്നതിലേറെ ദുഷ്കരമായിരുന്നു.

12.എന്നാല്‍ വിജയത്തോടൊപ്പം അസൂയയും ദുരാഗ്രഹവും വിലപ്പെട്ടതെന്നു തെളിയിയ്ക്കപ്പെട്ടതിനെ കൈയ്യടക്കാനുള്ള ശ്രമവും നാം കാണാറുണ്ട് .

13.എല്ലാ രോഗങ്ങളുടെയും ,പേര് വ്യത്യസ്തമായാലും, ഉത്ഭവകാരണം ഒന്നുതന്നെയാണ് .

14.പുതിയതെന്തും ശത്രുതാ മനോഭാവത്തോടെ എതിര്‍ക്കപ്പെടുന്നുവെന്നത് എന്റെ ഈ പുതിയ സിദ്ധാന്തത്തിനും ബാധകമായിരുന്നു.

15.അവശരും ഗുരുതരമായ രോഗം ബാധിച്ചവരും നാഡീസംബന്ധമായ രോഗമുള്ളവരും ആവീസ്നാനം എടുക്കരുത് . സ്വാഭാവികമായി വിയര്‍ക്കുന്നവര്‍ക്ക് ആവീസ്നാനത്തിന്റെ ആവശ്യമേ ഉദിയ്ക്കുന്നില്ല.

16.അധികം പേരും വെള്ളവും പ്രകാശവും വേണ്ടത്ര അളവില്‍ ഉപയോഗിയ്ക്കുന്നില്ല.

17.ശരീരത്തിനുള്ളിലെ അമിതമായ ചൂടില്‍നിന്നാണ് രോഗോല്പത്തി

18.മലത്തിന് ദുര്‍ഗ്ഗന്ധം ഉണ്ടായാല്‍ ദഹനത്തിലെ ഫെര്‍മെന്റേഷന്‍ പ്രക്രിയ തകരാറിലാണെന്ന് അനുമാനിയ്ക്കാം.

19.മനുഷ്യനൊഴികെ വേറൊരു ജീവിയും ദാഹശമനത്തിന് വെള്ളമല്ലാതെ മറ്റൊരു പാനീയത്തേയും ആശ്രയിക്കുന്നില്ല.

20.രോഗിയായ ഒരാള്‍ ,പ്രത്യേകിച്ചും ദഹനക്കുറവുള്ള ആള്‍ ,ഏറ്റവും ലളിതമായ ഭക്ഷണമേ കഴിയ്ക്കാവൂ. അതും നന്നായി ചവച്ചരച്ചുമാത്രം

Monday, April 30, 2007

പ്രകൃതിചികിത്സ -അടിസ്ഥാനതത്ത്വങ്ങളുടെ ഉല്‍പ്പത്തിയും വികാസവും(പ്രകൃതിചികിത്സാസാഹിത്യം)പുസ്തകം=7


പ്രകൃതിചികിത്സ -അടിസ്ഥാനതത്ത്വങ്ങളുടെ ഉല്‍പ്പത്തിയും വികാസവും(പ്രകൃതിചികിത്സാസാഹിത്യം)
പുസ്തകം=7


ഗ്രന്ഥകാരന്റെ പേര് : ഡോ: ടി.എ.ശേഖരന്‍ എം.എ,എന്‍.ഡി, എം.ഐ.ബി.എന്‍.

വിതരണം: നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം

പ്രകൃതിചികിത്സയെക്കുറിച്ച് വിഷയത്തെക്കുറിച്ച് :


1.“ നിന്റെ ആഹാരം ഔഷധമാണ് .ആഹാരമല്ലാതെ മറ്റൊരു ഔഷധവും നിനക്കില്ല”--ഹിപ്പോക്രാറ്റീസ്


2.“ചികിത്സ വേണ്ട ,ഡോക്ടര്‍. നമ്മുടെ ശരീരം ജീവിയ്ക്കുവാന്‍ വേണ്ടിസൃഷ്ടിയ്ക്കപ്പെട്ടതാണ് .ആ ലക്ഷ്യത്തോടെ സംയോജിയ്ക്കപ്പെട്ടതാണ്. അതാണ് അതിന്റെ പ്രകൃതി. നിലനില്പിന്റെ തത്ത്വത്തോട് പോരടിയ്ക്കരുത് . അതിനെ വെറുതെ വിടുക.ശരീരത്തെ രക്ഷിയ്ക്കാനുള്ള സ്വാതന്ത്ര്യം അതിനുകൊടുക്കുക.എങ്കില്‍ ആകൃത്യം നിങ്ങളുടെ ഔഷധത്തേക്കാള്‍ നന്നായി അത് നിര്‍വ്വഹിയ്ക്കും.”--നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്.

3.പ്രകൃതിചികിത്സാഗ്രന്ഥങ്ങള്‍ ഇന്ത്യക്കാര്‍ക്ക് എത്തിച്ചുതരുന്നത് പ്രധാനമായും പൂനയിലെ ഉരുളി-കാഞ്ചനില്‍ ഉള്ള പ്രകൃതിചികിത്സാലയമാണ്.

4.” ആഹാരം പഥ്യമുള്ളതാണെങ്കില്‍ ഔഷധത്തിന്റെ ആവശ്യമില്ല്യ.ആഹാരം പഥ്യമുള്ളതല്ലെങ്കില്‍ ഔഷധംകൊണ്ട് പ്രയോജനവുമില്ല്യ.”--ആയുര്‍വ്വേദാചാര്യനായ വാഗ്‌ഭടന്‍

5.പ്രശസ്തരായ പ്രകൃതിചികിത്സാചാര്യന്മാര്‍
‍

ഐസക് ജെന്നിംഗ്‌സ്,
ഫാദര്‍ സില്‍‌വെസ്റ്റര്‍ ഗ്രഹാം,
വിന്‍സന്റ് പ്രീസ് നിസ്റ്റ്‌സ്,
ഡോക്ടര്‍ റസ്സല്‍ ത്രാക്കര്‍ ത്രാള്‍,
അര്‍ണോള്‍ഡ് റിക്ലി,ഡോ:സൈലാഡ് വിയര്‍ മിച്ചേല്‍,
അഡോള്‍ഫ് ജസ്റ്റ്,ലൂയി കൂനി,
ഡോ: എഡ്വേര്‍ഡ് ഹുക്കര്‍ ഡേവി,
ഹെറി വാര്‍ഡ് കാരിംങ് ടണ്‍,
ഡോ.ജോണ്‍ എച്ച് ടില്‍ഡണ്‍ ,
ബെര്‍ണാര്‍ മാക് ഫാഡെയര്‍,
ഡോ:ബെനിഡിക്ട് ലസ്റ്റ് ,
ലക്ഷ്മണ ശര്‍മ്മ,
ഡോ ഹെര്‍ബര്‍ട്ട് .എം.ഷെല്‍ട്ടണ്‍ .....

6.”ശരിയായി ജീവിയ്ക്കുക എന്ന കല ജനങ്ങള്‍ പ്രാക്ടീസ് ചെയ്തു തുടങ്ങുമ്പോള്‍ പ്രാക്റ്റീസ് നിറുത്തി ഡോക്ടര്‍മാര്‍ക്ക് ഫാക്ടറിയിലേയ്ക്കോ കൃഷിയിടങ്ങളിലേയ്ക്കോ പോകം “--ജെന്നിംഗ്‌സ്

7. “തങ്ങളുടെ ജീവിതരീതിയ്ക്കും തങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടെന്ന് ജനങ്ങള്‍ വിശ്വസിയ്ക്കുന്നില്ല “--ഫാദര്‍ സില്‍‌വെസ്റ്റര്‍ ഗ്രഹാം

8.ഫാദര്‍ സില്‍‌വെസ്റ്റര്‍ ഗ്രഹാമിന്റെ പുസ്തകം--Lectures on Science of Human Life

ഗ്രന്ഥകാരനെക്കുറിച്ച് :
‍
കേരളത്തിലെ പ്രകൃതിചികിത്സയ്ക്ക് സൈദ്ധാന്തിക അടിത്തറ നല്‍കിയ വ്യക്തിയാണ് .പ്രകൃതിചികിത്സയെ കാര്യ-കാരണ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ വിലയൊരുത്തുകയും പ്രകൃതിചികിത്സാരംഗത്തെ പല അന്ധവിശ്വാസങ്ങളേയും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും പ്രയത്നിച്ചു. അതുകോണ്ടു തന്നെ കേരളത്തിലെ പ്രകൃതിചികിത്സ ഒരു ഘട്ടത്തിലെത്തിയപ്പോള്‍ പിളര്‍പ്പിനെ അഭിമുഖീകരിയ്ക്കേണ്ടിവന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ ശത്രുക്കള്‍ ശ്രീ ശേഖരനുണ്ടായി. വിദേശങ്ങളിലെ പ്രകൃതിചികിത്സാ സമ്പ്രദായങ്ങളെ കൂട്ടിയിണക്കി ഒരു ഏകീകൃത ഫോര്‍മുല രൂപീകരിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം

Sunday, April 29, 2007


പുസ്തകത്തിന്റെ ക്രമനമ്പര്‍: പുസ്തകം=3


1.പുസ്തകത്തിന്റെ പേര് : Constipation &Dyspepsiya

2.ഗ്രന്ഥകാരന്റെ പേര് : Sarma. K. Lakshma

3.പബ്ലിഷറുടെ പേര് : The Nature Cure Publishing House Pudukkottai,

4.വിഷയം : പ്രകൃതിചികിത്സ

5.ഗ്രന്ഥകാരനെക്കുറിച്ച് : പ്രകൃതിചികിത്സയുടെ ആചര്യസ്ഥാനീയന്‍

6.പുസ്തകത്തെക്കുറിച്ച് : നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ശക്തി ഉപയോഗിച്ചുകോണ്ട് രോഗം മാറ്റുന്നതിനെക്കുറിച്ച്. അതിന് മരുന്നുവേണമോ ?

7.പുസ്തകം ഏത് ഭാഷയിലാണ് എഴുതിയിരിയ്ക്കുന്നത് : English