Showing posts with label ആത്മകഥ. Show all posts
Showing posts with label ആത്മകഥ. Show all posts
Tuesday, May 29, 2007
S.S.L.C യ്ക്ക് 42% മാത്രം മാര്‍ക്ക് വാങ്ങിയ I.A.S കാരന്റെ ആത്മകഥ! (പുസ്തകപരിചയം )
ഗ്രന്ഥത്തിന്റെ പേര് : ഇന്ത്യ മാറ്റത്തിന്റെ മുഴക്കം
ഗ്രന്ഥകാരന്റെ പേര് : അല്‍ഫോണ്‍സ് കണ്ണന്താനം
വിവര്‍ത്തകന്‍ : എം.പി. സദാശിവന്‍
വിതരണം : ഡി.സി. ബുക്സ്,കോട്ടയം-686001
ഗ്രന്ഥകാരനെക്കുറിച്ച് :
(1) വൈദ്യുതിതി എത്തിയിട്ടില്ലാത്ത കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ച കെ.ജെ.അല്‍ഫോണ്‍സ് കേവലം 45
ശതമാനം മാര്‍ക്ക് കിട്ടിയാണ് മെട്രിക്കുലേഷന്‍ പരീക്ഷ ജയിച്ചത് .
(2) 1954ല്‍ ജനിച്ചു
(3) 1979ല്‍ ഐ.എ.സ് ലഭിച്ചു
(4)1979 ജൂലൈ മാസത്തില്‍ മുസ്സൂറിയിലെ നാഷണല്‍ അക്കാഡമി ഓഫ് അഡ്‌മിനിസ്ട്രേഷന്റെ പാതയിലൂടെ നീട്ടി
വളര്‍ത്തിയ തലമുടിയുമായി നടന്നുനീങ്ങിയ ഒരു ചെറുപ്പക്കാരന്‍ , മുടി മുറിച്ചുകളയാന്‍ നിര്‍ബ്ബന്ധിതനായെങ്കിലും
തന്റെ വ്യക്തിത്വം ഒരു വ്യവസ്ഥിതിയ്ക്കും അടിയറവെയ്ക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു.
ഗ്രന്ഥത്തെക്കുറിച്ച് :
(1) ഡല്‍ഹി ഡവലപ്‌മെന്റ് അതോറിട്ടി കമ്മിഷണറായ ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഏറെ ജനശ്രദ്ധ
ആകര്‍ഷിച്ചിരുന്നു.രാഷ്ട്രീയത്തിലും മറ്റുതരത്തിലുമുള്ള സ്വാധീനമുപയോഗിച്ച് സര്‍ക്കാര്‍ വക
ഭൂമികൈവശപ്പെടൂത്തിയ നൂറുകണക്കിനു വ്യക്തികള്‍-- അവരില്‍ പലരും രാഷ്ട്രീയ രംഗത്തെ പ്രഗല്‍ഭരായിട്ടുകൂടി--
അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. (ഇപ്പോഴത്തെ മൂന്നാര്‍ സ്മരണീയം ?)
(2) “ സ്ക്കൂളില്‍ ഞാനൊരു മണ്ടനായിരുന്നു.ശരിയ്ക്കുമൊരു മണ്ടന്‍ കുഞ്ചു.ഒരു സമ്മാനവും കിട്ടിയില്ല. എന്നെക്കോണ്ട്
ഒന്നുംകൊള്ളുകയില്ലെന്ന് എല്ലാവരും പറഞ്ഞു”
(3)സാക്ഷരതായജ്ഞത്തെക്കുറിച്ച് - ആദ്യത്തെ സാക്ഷരതാ ജില്ലയെക്കുറിച്ച്
(4) അപൂര്‍വ്വം ചിലര്‍ എന്ന ഭാഗത്ത് താഴെ പറയുന്നവരെക്കുറിച്ച് പറയുന്നു.
മദര്‍ തെരേസ,അണ്ണാഹസാരെ,ഡോക്ടര്‍ രാജേന്ദ്രകുമാര്‍ സേത്,ഡോ: വര്‍ഗ്ഗീസ് കുര്യന്‍ , അബ്ദുള്‍ കലാം(പ്രവചനം
ശരിയായി ) ,എം.എസ്.ഒബ്‌റോയ്,ഡോ എച്ച്. ആര്‍. സുദര്‍ശന്‍,ജസ്റ്റീസ് കുല്‍ദീപ് സിംഗ്,ഡോ എച്ച് . ആര്‍
.സുദര്‍ശന്‍,ഡോ ബിനേശ്വര്‍ പാഠക് , ജെ .ആര്‍. ഡി. ടാറ്റ , ജി . ആര്‍. ഖൈനാര്‍,കിരണ്‍
ബേഡി,റീത്താസിംഗ്,ടി.എന്‍ ശേഷന്‍
(5) വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഗ്രന്ഥം.
Wednesday, May 09, 2007
മുന്‍ പ്രധാനമന്ത്രി ശ്രീ .പി.വി.നരസിംഹറാവുവിന്റെ ആത്മകഥാസ്പര്‍ശമുള്ള നോവല്‍
പുസ്തകത്തിന്റെ പേര് : ഇന്‍സൈഡര്‍ (The Insider )
ഗ്രന്ഥകാരന്റെ പേര് : പി.വി .നരസിംഹറാവു
വിവര്‍ത്തകന്‍ :ശ്രീ .എന്‍.ഗോപാലകൃഷ്ണന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ് ,
കോട്ടയം-686001
.
ഗ്രന്ഥകാരനെക്കുറിച്ച് :
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി 1921 ജൂണ്‍ 26 ന് ആന്ധ്രപ്രദേശിലെ കരിംനഗറില്‍ ജനിച്ചു. ഓസ്മാനിയ ,നാഗപൂര്‍ സര്‍വ്വകലാശാലകളില്‍ ഉപരിപഠനം നടത്തി.ഗണിതശാസ്ത്രത്തിലും നിയമത്തിലും ബിരുദം എടുത്തു.ഹൈദ്രാബാദ് സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മറ്റി ജനഃ സെക്രട്ടറി,നിയമസഭാംഗം, ആന്ധ്രാപ്രദേശ് നിയമ-വാര്‍ത്താ വിനിമയകാര്യമന്ത്രി,ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി,,പാര്‍ലിമെന്റ് അംഗം ,വിദേശകാര്യവകുപ്പുമന്ത്രി ,പ്രധാനമന്ത്രി എന്നീസ്ഥാനങ്ങള്‍ വഹിച്ചു.
.
വിവര്‍ത്തകനെക്കുറിച്ച് :
1934-ല്‍ കോട്ടയത്തു ജനിച്ചു.1956 -ല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായി.
1957-ല്‍ ഇന്ത്യന്‍ റയിവേ സര്‍വ്വീസില്‍ പ്രവേശിച്ചു.
1994-ല്‍ റയില്‍വേ ട്രൈബ്യൂണല്‍ അംഗമായിരിയ്ക്കേ വിരമിച്ചു.
.
ഗ്രന്ഥത്തെക്കുറിച്ച് :
1.പ്രധാന കഥാപാത്രം: ആനന്ദ് (?)
2. “ഇതിലെ പ്രധാനകഥാപാത്രത്തിനെ അനുഭവങ്ങള്‍ പലപ്പോഴും എന്റെ സ്വന്തം അനുഭവത്തില്‍നിന്നാണ് ഉറവെടുത്തീട്ടുള്ളത് “
3.പിറ്റേദിവസത്തെ യോഗത്തിലൊന്നും ആശയങ്ങളൊന്നും പൊന്തിവന്നില്ല.മറ്റാരെക്കൊണ്ടെങ്കിലും പ്രധാനതീരുമാനങ്ങള്‍ എടുപ്പിച്ച് പിന്നിടെന്തെങ്കിലും കുഴപ്പം വന്നാല്‍ വിമര്‍ശിയ്ക്കാനുള്ള സ്വാന്ത്ര്യം കൈയ്യില്‍ സൂക്ഷിച്ചുകൊണ്ട് ചാരിയിരിയ്ക്കുക എന്നത് രാഷ്ട്രീയ വൃത്തങ്ങളിലെ സ്ഥിരം പരിപാടിയാണ് .
4.മുന്നിലിരിയ്ക്കുന്ന നിര്‍ദ്ദേശത്തെക്കുറിച്ച് അഭിപ്രായം പറയുക എത്രയോ എളുപ്പമാണ്
5.മാധ്യമങ്ങള്‍ മര്യാദക്കാരും മാന്യന്മാരുമായ രാഷ്ട്രീയക്കാരെ മാത്രമേ പരസ്യമായി അപലപിയ്ക്കാറുള്ളൂ.
Sunday, April 29, 2007
പുസ്തകത്തിന്റെ ക്രമനമ്പര്‍: പുസ്തകം=5
പുസ്തകത്തിന്റെ ക്രമനമ്പര്‍: പുസ്തകം=5
1.പുസ്തകത്തിന്റെ പേര് : അര്‍ദ്ധവിരാമം
2.ഗ്രന്ഥകാരന്റെ പേര് : അമര്‍ത്യാനനന്ദ
3.പബ്ലിഷറുടെ പേര് : Current Books Thrissur
4.വിഷയം : ആത്മകഥ
5.ഗ്രന്ഥകാരനെക്കുറിച്ച് : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും കെമിസ്റ്റ്‌ട്രിയില്‍ ബിരുദമെടുത്തതിനുശേഷം 18 കൊല്ലാം ശ്രീരാമകൃഷ്ണമിഷനില്‍ സന്യാസിയായി.പിന്നീട് വിവാഹം കഴിച്ച് മൂന്നു കുട്ടികളുമായി. ഒരു സന്യാസി അത് ഉപേക്ഷിച്ച് വിവാഹം കഴിയ്ക്കുന്നത് അക്കാലത്ത് മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
6.പുസ്തകത്തെക്കുറിച്ച് : “ഫലവത്തായ സന്യാസജീവിതം അങ്ങേയറ്റം ദുഷ്കരമായ മാര്‍ഗ്ഗ്‌മെന്നാണെന്നാണ് എന്റെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത് . അവനവന്റെ വ്യക്തിജീവിതത്തിലെ അപര്യാപ്തതകളെ വേരോടെ പിഴുതുമാറ്റുക എന്നത് ഏതാണ്ട് അസാദ്ധ്യം തന്നെ”
7.മുഖവുര എഴുതിയത് ആരാണ് : എം.ടി.വാസുദേവന്‍ നായര്‍
8.പുസ്തകം ഏത് ഭാഷയിലാണ് എഴുതിയിരിയ്ക്കുന്നത് : മലയാളം
Subscribe to:
Posts (Atom)