Saturday, April 18, 2009
Friday, August 08, 2008
ബെര്‍ളി തോമസ് മനോരമയില്‍
ബൂലോകത്തെ വിശേഷങ്ങളെ പങ്കുവെച്ചുകൊണ്ട് ശ്രീ ബെര്‍ളിതോമസ് മനോരമ ദിനപ്പത്രത്തിലെ “യുവ” യില്‍
വാര്‍ത്ത താഴെകൊടുക്കുന്നു.
മലയാളം ബ്ലോഗില്‍ ഓണാഘോഷം നേരത്തെ
ദേ , മാവേലി ബൂലോകത്ത്
ബൂലോകം ഏതുകാര്യത്തിലും അല്പം ഫോര്‍വേഡാണല്ലോ . ഗൃഹാതുരമായ ഏതു കാര്യവും അല്പം സീരിയസ്സായി പിടിക്കാറുള്ള ബൂലോകത്ത്
ഓണഘോഷ പരിപാടി തുടങ്ങിക്കഴിഞ്ഞു.
തോന്ന്യാശ്രമം എന്ന ബ്ലോഗില്‍ ഓണത്തിനു മുന്നോടിയായി നടക്കുന്നത് അന്താക്ഷരിയാണ്. അന്താക്ഷരിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആദ്യം
ഓണസ്സദ്യയാണ് . ഇല വിരിച്ചു ചോറും കറികളും വിളമ്പിയ കാഴ്ചയില്‍ നിന്ന് തുടക്കം .
ഓണത്തെക്കുറിച്ച് സ്മരണകളുമായി പോസ്റ്റിട്ടിരിക്കുന്ന കാപ്പീലാല്‍ തന്നെയാണ് അന്താക്ഷരിക്ക് തുടക്കം കുറിച്ചിരിക്കുന്നത് .
“ പട്ടി കടിക്കല്ലേ വീട്ടുകാരേ ഞങ്ങള്‍
പട്ടിണിമാരായ പിള്ളേരാണേ
കാട്ടില്‍ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങള്‍ കൊണ്ടുവന്നേ “
ഇതിനെ തുടര്‍ന്ന് കമന്റു രൂപത്തില്‍ എഴുതിയിരിക്കുന്നത് പാമരനാണ് .
“തങ്ക വളയിട്ട കൈകളാലോമന
മുറ്റത്തു പൂക്കളം തീര്‍പ്പൂ
തങ്കക്കുടത്തിനു പൂക്കള്‍
തികയാഞ്ഞു താതന്റെ നെഞ്ചിലും പൂത്തു പൂക്കള്‍ “
അന്താക്ഷരി തുടരുന്നത് പൊറാടത്ത് എന്ന ബ്ലോഗറാണ്
“തങ്ങളിലൊന്നാകാന്‍
താമസം വേണ്ടെന്നേ
കേരളമെന്നെന്നും
കോമളമാണെന്നേ “
കാവാലന്റെ തുടര്‍ച്ച
“പൂവുകള്‍ പുഞ്ചിരി തൂകുന്ന
നാളൊരു പൊന്നോണം
മുറ്റത്തണയുമല്ലോ
പൊന്നോണമുറ്റത്തു
ചോടുവെച്ചാടുവാന്‍
പോരുക കൂട്ടരേ പാട്ടും പാടി“
ഗീതാഗീതികള്‍ കവിതയില്‍ ചെറിയൊരു പാര കലര്‍ത്തി
“ നിന്നാണേ എന്നാണേ
ഞാനല്ല കട്ടത് നിന്റെ
കുടിയിലെ ഓണക്കുടുക്ക
കാപ്പിലെന്നൊരു ദേശമുണ്ടിവിടെ
കാപ്പിലാനെന്നൊരു
ബൂലോകനുണ്ട്
കട്ടതവന്‍ തന്നെ
നിശ്ചയം നിശ്ചയം
കണ്ടില്ലേ കാപ്പിലിന്‍
പട്ടുകുപ്പായം “
അന്താക്ഷരി അവസാനിച്ചിട്ടില്ല.

Saturday, July 19, 2008
Friday, July 11, 2008
ബ്ലോഗര്‍ വിഷ്ണുപ്രസാദ് മനോരമ ദിനപ്പത്രത്തില്‍

മനോരമ ദിനപ്പത്രത്തിലെ യുവ യില്‍ ബ്ലോഗര്‍ വിഷ്ണുപ്രസാദിനെക്കുറീച്ച് വാര്‍ത്ത
വാര്‍ത്ത ഇങ്ങനെ .....................
അച്ചടിക്കപ്പെടുകയോ ചര്‍ച്ചചെയ്യപ്പെടുകയൊ ചെയ്തിട്ടില്ലാത്ത ബ്ലോഗിനു പുറത്ത് അധികമാര്‍ക്കും
പരിചയമില്ലാത്ത ,പദങ്ങളുടെ വിന്യാസംകൊണ്ട് മാജിക്ക് കാണിക്കാന്‍ അറിയാത്ത ഒരു എഴുത്തുകാരന്‍
പുസ്തകമായി പുറംലോകത്തിറങ്ങുമ്പോള്‍ ചെയ്യുന്നത് എന്തൊക്കെയാണോ , ചെയ്യേണ്ടത് എന്തൊക്കെയാണോ ,
അതൊന്നും ചെയ്തില്ല എന്നതായിരുന്നു ഈ ചടങ്ങിനെ വേറിട്ടു നിറുത്തിയത് .മാദ്ധ്യമപ്രവര്‍ത്തകര്‍ ആരും
ഉണ്ടായിരുന്നില്ല.ക്ഷണിക്കപ്പെട്ടുവന്നെത്തിയ കവികളെ പുകഴ്‌ത്തിപ്പാടുന്ന സ്വാഗത പ്രസംഗവും ഉണ്ടായിരുന്നില്ല
.എല്ലാം കഴിഞ്ഞിട്ടും ഒരു നന്ദി പ്രകാശനത്തിനുപോലും കവി വേദിയിലുണ്ടായിരുന്നില്ല
http://bhoolokavartha.blogspot.com കഴിഞ്ഞ ജൂണ്‍ 15 ന് പട്ടാമ്പിയിലെ സ്വകാര്യ ഓഡിറ്റോറിറ്റത്തില്‍ നടന്ന
ഒരു പുസ്തകപ്രകാശനത്തെക്കുറിച്ച് മലയാളം ബ്ലോഗില്‍ ഒന്നില്‍ വന്ന കുറിപ്പാണു മുകളില്‍ .
യൂണിക്കോട് ലിപി സ്വാതന്ത്യത്തിന്റെ തുടര്‍ച്ചയായി രൂപം കൊണ്ട മലയാളം ബ്ലോഗില്‍നിന്ന് മൂന്നാമതൊരു അ
ച്ചടിരൂപം കൂടി .
വിശാല മനസ്കന്റെ കൊടകരപുരാണത്തിനും രാഗേഷ് കുറുമാന്റെ എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ക്കും ശേഷം
വിഷ്ണുപ്രസാദ് എന്ന സ്ക്കൂള്‍ അദ്ധ്യാപകന്റെ കവിതാസമാഹാരം -കുളം+പ്രാന്തത്തി.
ബ്ലോഗില്‍നിന്ന് അച്ചുകൂടം വഴി പുറത്തിറങ്ങുന്ന ആദ്യത്തെ കവിതാ സമാഹാരം .
വയനാട് സ്വദേശിയും പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ ഗവ: യു.പി.സ്കൂള്‍ അദ്ധ്യാപകനുമായ വിഷ്ണുപ്രസാദ്
പ്രതിഭാഷ എന്ന ബ്ലോഗില്‍ ( http://prathibhasha.blogspot.com) എഴുതിയ കവിതകളുടെ സമാഹാരമാണ്
പുസ്തകരൂപമെടുത്തത് .
കവി കല്പറ്റ നാരായണന്‍ , പി.പി രാമചന്ദ്രനു കൈമാറിയായിരുന്നു പ്രകാശനം നിര്‍വ്വഹിച്ചത് . തിരുവനന്തപുരം
ഡെല്‍ഗേറ്റ്സ് ബുക്സ് ആണ് പ്രസാധകര്‍ .
പുസ്തകത്തിന്റെ കവര്‍ ഒരുക്കിയത് പരാജിതന്‍ എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന ഹരി ആയിരുന്നു.
അവതാരികയോ അറിയപ്പെടുന്ന ആരുടേയും നിരൂപണങ്ങളോ പഠനങ്ങളോ ഒന്നുമില്ലാതെയാണു
കുളം+പ്രാന്തത്തിയുടെ അവതാരം .
ഓണ്‍ലൈനില്‍ പുസ്തകം വാങ്ങാന്‍ വിഷ്ണുപ്രസാദിന്റെ ബ്ലോഗ് സന്ദര്‍ശിക്കുക
http://prathibhasha.blogspot.com

Thursday, June 05, 2008
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉച്ചയൂണിന് ശ്രീ .ടി.എന്‍ .പ്രതാപന്‍ എം.എല്‍.എ യും അദ്ധ്യാപകരും
നാട്ടിക നിയോജകമണ്ഡലത്തിലെ 98 സ്കൂളുകളിലും നടപ്പിലാക്കുന്ന ഉച്ചഭക്ഷണ നവീകരണപരിപാടിയുടെ ഭാഗമായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഇനി മുതല്‍ അദ്ധ്യാപകര്‍ക്കും ഉച്ചഭക്ഷണം നല്‍കാന്‍ പദ്ധതി.ഇതിന്റെ ചുമതല മണ്ഡലത്തിന്റെ സമഗ്രവിദ്യാഭ്യാസ സമിതിക്കാണ് . ഇക്കാര്യം നാട്ടിക എം.എല്‍.എ.ശ്രീ .ടി.എന്‍ .പ്രതാപനാണ് അറിയിച്ചത് .ഈ വര്‍ഷം അദ്ധ്യാപകര്‍ വീടുകളില്‍നിന്ന് ഉച്ചഭക്ഷണം കൊണ്ടുവരാതെ സ്കൂള്‍ പാചകപ്പുരയിലെ ഭക്ഷണം കുട്ടികളോടൊപ്പം കഴിക്കും .ഭക്ഷണരീതിയിലെ നവീകരണത്തിന് സ്കൂള്‍ പി.റ്റി.എ യും എസ് .എസ് .ജി യും നേതൃത്വം നല്‍കും .കൂടാതെ മണ്ഡലത്തിലുള്ളപ്പോള്‍ സ്കൂള്‍ കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിന് ഇനി എല്ലാ ദിവസവും ശ്രീ .ടി.എന്‍ .പ്രതാപന്‍ എം.എല്‍.എ യും ഉണ്ടാകും .നേരത്തെ അറിയിപ്പ് നല്‍കാതെയാണ് എം.എല്‍.എ ഓരോ സ്കൂളിലും എത്തുക .നവീകരിച്ച ഉച്ചഭക്ഷണപരിപാടി നേരിട്ട് മനസ്സിലാക്കാനും കൂടിയാണ് എം.എല്‍.എ യുടെ വരവ് .
നിലവിലുള്ള ചോറും ചെറുപയര്‍ കറിയും മാറ്റം വരുത്തി , ഒഴിച്ചുകൂട്ടാനൊരു കറിയുമുണ്ടാകും . പാചകം മുതല്‍ ഭക്ഷണം കഴിക്കുന്നതുമുതല്‍ വൃത്തിയുള്ള അന്തരീക്ഷമുണ്ടാകും . ഇതിന്റെ വിജയത്തിനായി പൊതുജനങ്ങള്‍ , പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ , സാമൂഹിക രാഷ്ട്രീയ മതസംഘടനകള്‍ തുടങ്ങിയവരുടെ സഹായം തേടുമെന്ന് അദ്ദേഹം അറിയിച്ചു.വലപ്പാട് വിദ്യാഭ്യാസ ഉപജില്ലയിലെ പ്രധാന അദ്ധ്യാപകരുടെ കണ്‍വീനറായ വി.ആര്‍.ജഗദീശനാണ് പദ്ധതിനവീകരണകണ്‍വീനര്‍
( മനോരമ വാര്‍ത്ത)

Subscribe to:
Posts (Atom)