Friday, November 12, 2010
പൂത്തിരുവാതിരരാവില്‍, വാസ്തുപുരുഷ് എന്നീ സിനിമകള്‍ വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നു
ഐ.ടി@ സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ ക്ളാസിക് ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ പൂത്തിരുവാതിരരാവില്‍, വാസ്തുപുരുഷ് എന്നീ സിനിമകള്‍ സംപ്രേഷണം ചെയ്യും. നവംബര്‍ 13 രാത്രി 8.30ന് സംപ്രേഷണം ചെയ്യുന്ന വി.ആര്‍.ഗോപിനാഥിന്റെ പൂത്തിരുവാതിര രാവില്‍ വിജയരാഘവനും മണിയന്‍ പിള്ള രാജുവും മുഖ്യ വേഷങ്ങളിലെത്തുന്നു. നവംബര്‍ 14 രാവിലെ 9.30ന് വാസ്തുപുരുഷ് സംപ്രേഷണം ചെയ്യും. 2002 ലെ ഈ മറാത്തി ചിത്രത്തിന്റെ സംവിധായകന്‍ സുമിത്രാ ബാവെയും സുനില്‍ സുക്തന്‍കറുമാണ്. സിദ്ധാര്‍ത്ഥ് ദഫ്തര്‍ദാര്‍, രവീന്ദ്ര മന്‍കാനി, അതുല്‍ കുല്‍ക്കര്‍ണി, സദാശിവ് അംരപൂര്‍കാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പി.എന്‍.എക്സ്.7072/10
Subscribe to:
Posts (Atom)