കമ്പ്യൂട്ടര്‍ , നെറ്റ് എന്നിവയെക്കുറിച്ച് സാമാന്യം അറിവുള്ള ഒരു വ്യക്തിയാണദ്ദേഹം .
ഓരോ തവണ തനിക്ക് ആവശ്യമുള്ള സൈറ്റ് തുറക്കുമ്പോഴും അദ്ദേഹം ആ സൈറ്റിന്റെ അഡ്രസ്സ് ടൈപ്പ് ചെയ്തു കൊടുക്കുന്നതായാണ് കാണുവാന്‍ കഴിഞ്ഞത് .
എന്നാല്‍ ഇങ്ങനെ ബുദ്ധിമുട്ടണമോ ?
എന്തെങ്കിലും എളുപ്പമാര്‍ഗ്ഗം ഇല്ലേ?
Internet Explorer ല്‍ Bookmark എന്നൊരു സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍ നമുക്ക് ദിവസവും ആവര്‍ത്തിച്ചുള്ള ടൈപ്പിംഗ് ഒഴിവാക്കാം.
അതുകൊണ്ടുതന്നെ നമുക്ക് “Internet Explorer ല്‍ Bookmark ചെയ്യുന്നതെങ്ങനെ ?“
എന്ന് മനസ്സിലാക്കുവാന്‍ ശ്രമിക്കാം .
1.ആദ്യമായി Internet Explorer ഓപ്പണ്‍ ചെയ്യുക
2.Internet Explorer ല്‍ യാഹു എന്ന സെര്‍ച്ച് എഞ്ചിന്റെ വെബ് പേജ് ലോഡ് ചെയ്തു നില്‍ക്കുന്ന ചിത്രമാണ് ഉദാഹരണമായി കൊടുത്തിരിക്കുന്നത്.
3.അടുത്തതായി Favorites ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അതില്‍ Add to Favorites കാണാം.
4.തുടര്‍ന്ന് Add to Favorites ല്‍ ക്ലിക്ക് ചെയ്യുക.
5.അപ്പോള്‍ Add to Favorite എന്ന വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ Name എന്ന സ്ഥാനത്ത് നമ്മുടെ വെബ്ബ് പേജിന്റെ പേര് കാണാം.
6.OK കൊടുക്കുക
.
7.ഇനി ഇങ്ങനെ Bookmark ചെയ്ത വെബ്ബ് പേജ് ലഭ്യമാകണമെങ്കില്‍ നക്ഷത്രചിഹ്നമുള്ള Favorites ല്‍ ക്ലിക്ക് ചെയ്യുക.
8.അപ്പോള്‍ ഇടതുവശത്തായി ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.
9.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് യാഹുവിന്റെ സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
10. അടുത്തതായി നമുക്ക് ഒരു ഫോള്‍ഡറില്‍ എങ്ങനെയാണ് ഒരു വെബ്ബ് പേജ് ബുക്ക്‍മാര്‍ക്ക് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
11. അതിനായി ഏതെങ്കിലും ഒരു സൈറ്റ് ഓപ്പണ്‍ ചെയ്യുക . ഇവിടെ ഫിസിക്സ് വിദ്യാലയത്തിന്റെ പേജാണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.
12.മുന്‍പ് ചെയ്തതുപോലെ Favorites ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അതില്‍ Add to Favorites കാണാം.
13.തുടര്‍ന്ന് Add to Favorites ല്‍ ക്ലിക്ക് ചെയ്യുക.
14.അപ്പോള്‍ Add to Favorite എന്ന വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ Name എന്ന സ്ഥാനത്ത് നമ്മുടെ വെബ്ബ് പേജിന്റെ പേര് കാണാം.
15. തുടര്‍ന്ന് New Folder എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
16. അപ്പോള്‍ Create New folder എന്ന് വിന്‍ഡോ വരും .
17. അതില്‍ Folder Name എന്ന സ്ഥാനത്ത് നാം ഫോള്‍ഡറിന് നല്‍കുവാന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥവത്തായ പേര് നിര്‍ദ്ദേശിക്കുക.
ഇവിടെ Blog എന്നാണ് നല്‍കിയിരിക്കുനത്.
18.തുടര്‍ന്ന് Blog എന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്ത് Create in എന്ന ടാബ് ക്ലിക്ക് ചെയ്യുക.
19. അപ്പോള്‍ Blog എന്ന ഫോള്‍ഡറില്‍ ഫിസിക്സ് വിദ്യാലയം എന്ന വെബ്ബ് പേജിന്റെ ലിങ്ക് സേവ് ആയി എന്ന് ഉറപ്പിക്കാം.
OK കൊടുക്കുക
20. ഇനി ഫിസിക്സ് വിദ്യാലയം എന്ന പേജ് ലഭ്യമാകണമെങ്കില്‍ നക്ഷത്രചിഹ്നമുള്ള Favorites ല്‍ ക്ലിക്ക് ചെയ്യുക.
21.അപ്പോള്‍ ഇടതുവശത്തായി ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.അതിലെ Blog എന്ന ഫോള്‍ഡര്‍ ക്ലിക്ക് ചെയ്യുക.
22.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് Physics Vidyalayam സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
23. ഇതുപോലെ അനുയോജ്യമായ ഫോള്‍ഡറുകള്‍ നിര്‍മ്മിച്ച് ആവശ്യമായ വെബ്ബ് സൈറ്റുകളുടെ പേജുകള്‍ ഓരോ ഫോള്‍ഡറിലും സേവ് ചെയ്യുക.
24.ഇതുവഴി ആവര്‍ത്തന വിരസമായ ടൈപ്പിംഗും സമയവും ലാഭിക്കുവാന്‍ കഴിയും.
25.ഇനി ബുക്ക്‍മാര്‍ക്ക് ചെയ്തു തുടങ്ങിക്കോളൂ; ആശംസകളോടെ.....................