Friday, November 12, 2010
പൂത്തിരുവാതിരരാവില്‍, വാസ്തുപുരുഷ് എന്നീ സിനിമകള്‍ വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നു
ഐ.ടി@ സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ ക്ളാസിക് ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ വിഭാഗത്തില്‍ പൂത്തിരുവാതിരരാവില്‍, വാസ്തുപുരുഷ് എന്നീ സിനിമകള്‍ സംപ്രേഷണം ചെയ്യും. നവംബര്‍ 13 രാത്രി 8.30ന് സംപ്രേഷണം ചെയ്യുന്ന വി.ആര്‍.ഗോപിനാഥിന്റെ പൂത്തിരുവാതിര രാവില്‍ വിജയരാഘവനും മണിയന്‍ പിള്ള രാജുവും മുഖ്യ വേഷങ്ങളിലെത്തുന്നു. നവംബര്‍ 14 രാവിലെ 9.30ന് വാസ്തുപുരുഷ് സംപ്രേഷണം ചെയ്യും. 2002 ലെ ഈ മറാത്തി ചിത്രത്തിന്റെ സംവിധായകന്‍ സുമിത്രാ ബാവെയും സുനില്‍ സുക്തന്‍കറുമാണ്. സിദ്ധാര്‍ത്ഥ് ദഫ്തര്‍ദാര്‍, രവീന്ദ്ര മന്‍കാനി, അതുല്‍ കുല്‍ക്കര്‍ണി, സദാശിവ് അംരപൂര്‍കാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പി.എന്‍.എക്സ്.7072/10
Sunday, October 03, 2010
ശ്രീ സത്യന്‍ അന്തിക്കാടിന്റെ ‘ഓര്‍മ്മകളുടെ കുടമാറ്റം ‘ ( Book Review)
ശ്രീ സത്യന്‍ അന്തിക്കാടിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ ഗ്രന്ഥകാരനെ വിശദീകരിക്കുന്ന ഭാഗം വിട്ടുകളയുന്നു.
തൃശൂര്‍ പൂരം ഏറെ പ്രസിദ്ധിയുള്ളതാണ്. പ്രസ്തുത പൂരത്തെ ഏറെ പ്രശസ്തമാക്കുന്നതില്‍ ഏറ്റവും മുഖ്യമായ ഒന്ന് വടക്കും നാഥക്ഷേത്രത്തിന്റെ തെക്കേ നടയിലെ ‘കുടമാറ്റമാണ്.’
ഈ പുസ്തകത്തില്‍ ,തൃശൂര്‍ ജില്ലയിലെ അന്തിക്കാട് സ്വദേശിയായ ശ്രീ സത്യന്‍ അന്തിക്കാട് തന്റെ മനസ്സിലെ ഓര്‍മ്മകളുടെ കുടമാറ്റം വടക്കും നാഥന്റെ തെക്കേ നടയിലെ കുടമാറ്റത്തിന്റെ അതേ ദൃശ്യഭംഗിയോടെ ....... വികാരവായ്പോടെ .....സത്യസന്ധതയോടെ ......ആത്മാര്‍ത്ഥതയോടെ ...... നയത്തില്‍ ....പാരായണസുഖം വായനക്കാരന് നല്‍കിക്കൊണ്ട് അവതരിപ്പിക്കുന്നു.
ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായം കഴിയുമ്പോളും അടുത്ത കുടമാറ്റം ഏത് മേഖലയായിരിക്കും എന്ന ആകാംക്ഷ വായനക്കാരന് സമ്മാനിക്കുന്നു.
കുടുംബം , മക്കള്‍ , ഭാര്യ , അമ്മ , കൂട്ടുകാരായ ശ്രീനിവാസന്‍ -ഇന്നസെന്റ് -മോഹന്‍ലാല്‍ തുടങ്ങിയവര്‍- ജീവിതത്തില്‍ പ്രത്യേകമായി കണ്ടുമുട്ടിയവര്‍ -- അല്പം പണത്തിനുവേണ്ടി ചതിച്ചവര്‍ , മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നായികയായ പൂര്‍ണ്ണിമാ ജയറാമിന്റെ ഒരു പ്രത്യേക വിലപ്പെട്ട സ്വഭാവം -മണ്ടന്മാര്‍ ലണ്ടനില്‍ -അച്ചുവിന്റെ അമ്മ - നാടോടിക്കാറ്റ് , ചമയം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ മജീന്ദ്രന്റെ സിനിമയായ ചമയം , ചിന്താവിഷ്ടയായ നിമ്മി എന്ന ഭാര്യ- ചില പ്രേമങ്ങള്‍ - ഇടനിലക്കാരനായി നിക്കേണ്ട അവസ്ഥ - തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കുടമാറ്റത്തിലൂടെ നാം കാണുന്നു.
പ്രസാധകര്‍ : മാതൃഭൂമി ബുക്സ് , വില : 65 രൂപ
Sunday, September 26, 2010
Internet Explorer ല്‍ Bookmark ചെയ്യുന്നതെങ്ങനെ ?
കഴിഞ്ഞ ദിവസം, ഞാന്‍ ഒരു സുഹൃത്ത് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു കണ്ടു.
കമ്പ്യൂട്ടര്‍ , നെറ്റ് എന്നിവയെക്കുറിച്ച് സാമാന്യം അറിവുള്ള ഒരു വ്യക്തിയാണദ്ദേഹം .
ഓരോ തവണ തനിക്ക് ആവശ്യമുള്ള സൈറ്റ് തുറക്കുമ്പോഴും അദ്ദേഹം ആ സൈറ്റിന്റെ അഡ്രസ്സ് ടൈപ്പ് ചെയ്തു കൊടുക്കുന്നതായാണ് കാണുവാന്‍ കഴിഞ്ഞത് .
എന്നാല്‍ ഇങ്ങനെ ബുദ്ധിമുട്ടണമോ ?
എന്തെങ്കിലും എളുപ്പമാര്‍ഗ്ഗം ഇല്ലേ?
Internet Explorer ല്‍ Bookmark എന്നൊരു സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍ നമുക്ക് ദിവസവും ആവര്‍ത്തിച്ചുള്ള ടൈപ്പിംഗ് ഒഴിവാക്കാം.
അതുകൊണ്ടുതന്നെ നമുക്ക് “Internet Explorer ല്‍ Bookmark ചെയ്യുന്നതെങ്ങനെ ?“
എന്ന് മനസ്സിലാക്കുവാന്‍ ശ്രമിക്കാം .
1.ആദ്യമായി Internet Explorer ഓപ്പണ്‍ ചെയ്യുക
2.Internet Explorer ല്‍ യാഹു എന്ന സെര്‍ച്ച് എഞ്ചിന്റെ വെബ് പേജ് ലോഡ് ചെയ്തു നില്‍ക്കുന്ന ചിത്രമാണ് ഉദാഹരണമായി കൊടുത്തിരിക്കുന്നത്.
3.അടുത്തതായി Favorites ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അതില്‍ Add to Favorites കാണാം.
4.തുടര്‍ന്ന് Add to Favorites ല്‍ ക്ലിക്ക് ചെയ്യുക.
5.അപ്പോള്‍ Add to Favorite എന്ന വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ Name എന്ന സ്ഥാനത്ത് നമ്മുടെ വെബ്ബ് പേജിന്റെ പേര് കാണാം.
6.OK കൊടുക്കുക
.
7.ഇനി ഇങ്ങനെ Bookmark ചെയ്ത വെബ്ബ് പേജ് ലഭ്യമാകണമെങ്കില്‍ നക്ഷത്രചിഹ്നമുള്ള Favorites ല്‍ ക്ലിക്ക് ചെയ്യുക.
8.അപ്പോള്‍ ഇടതുവശത്തായി ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.
9.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് യാഹുവിന്റെ സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
10. അടുത്തതായി നമുക്ക് ഒരു ഫോള്‍ഡറില്‍ എങ്ങനെയാണ് ഒരു വെബ്ബ് പേജ് ബുക്ക്‍മാര്‍ക്ക് ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
11. അതിനായി ഏതെങ്കിലും ഒരു സൈറ്റ് ഓപ്പണ്‍ ചെയ്യുക . ഇവിടെ ഫിസിക്സ് വിദ്യാലയത്തിന്റെ പേജാണ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.
12.മുന്‍പ് ചെയ്തതുപോലെ Favorites ല്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ അതില്‍ Add to Favorites കാണാം.
13.തുടര്‍ന്ന് Add to Favorites ല്‍ ക്ലിക്ക് ചെയ്യുക.
14.അപ്പോള്‍ Add to Favorite എന്ന വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ Name എന്ന സ്ഥാനത്ത് നമ്മുടെ വെബ്ബ് പേജിന്റെ പേര് കാണാം.
15. തുടര്‍ന്ന് New Folder എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
16. അപ്പോള്‍ Create New folder എന്ന് വിന്‍ഡോ വരും .
17. അതില്‍ Folder Name എന്ന സ്ഥാനത്ത് നാം ഫോള്‍ഡറിന് നല്‍കുവാന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥവത്തായ പേര് നിര്‍ദ്ദേശിക്കുക.
ഇവിടെ Blog എന്നാണ് നല്‍കിയിരിക്കുനത്.
18.തുടര്‍ന്ന് Blog എന്ന ഫോള്‍ഡര്‍ സെലക്ട് ചെയ്ത് Create in എന്ന ടാബ് ക്ലിക്ക് ചെയ്യുക.
19. അപ്പോള്‍ Blog എന്ന ഫോള്‍ഡറില്‍ ഫിസിക്സ് വിദ്യാലയം എന്ന വെബ്ബ് പേജിന്റെ ലിങ്ക് സേവ് ആയി എന്ന് ഉറപ്പിക്കാം.
21.അപ്പോള്‍ ഇടതുവശത്തായി ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.അതിലെ Blog എന്ന ഫോള്‍ഡര്‍ ക്ലിക്ക് ചെയ്യുക.
22.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് Physics Vidyalayam സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
23. ഇതുപോലെ അനുയോജ്യമായ ഫോള്‍ഡറുകള്‍ നിര്‍മ്മിച്ച് ആവശ്യമായ വെബ്ബ് സൈറ്റുകളുടെ പേജുകള്‍ ഓരോ ഫോള്‍ഡറിലും സേവ് ചെയ്യുക.
24.ഇതുവഴി ആവര്‍ത്തന വിരസമായ ടൈപ്പിംഗും സമയവും ലാഭിക്കുവാന്‍ കഴിയും.
25.ഇനി ബുക്ക്‍മാര്‍ക്ക് ചെയ്തു തുടങ്ങിക്കോളൂ; ആശംസകളോടെ.....................

OK കൊടുക്കുക
20. ഇനി ഫിസിക്സ് വിദ്യാലയം എന്ന പേജ് ലഭ്യമാകണമെങ്കില്‍ നക്ഷത്രചിഹ്നമുള്ള Favorites ല്‍ ക്ലിക്ക് ചെയ്യുക.
21.അപ്പോള്‍ ഇടതുവശത്തായി ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.അതിലെ Blog എന്ന ഫോള്‍ഡര്‍ ക്ലിക്ക് ചെയ്യുക.
22.അതില്‍ നാം ബുക്ക് മാര്‍ക്ക് ചെയ്ത് Physics Vidyalayam സൂചിപ്പിച്ചിരിക്കുന്നതു കാണാം. അതില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്താല്‍ പ്രസ്തുത പേജ് ലോഡായി വരും.
23. ഇതുപോലെ അനുയോജ്യമായ ഫോള്‍ഡറുകള്‍ നിര്‍മ്മിച്ച് ആവശ്യമായ വെബ്ബ് സൈറ്റുകളുടെ പേജുകള്‍ ഓരോ ഫോള്‍ഡറിലും സേവ് ചെയ്യുക.
24.ഇതുവഴി ആവര്‍ത്തന വിരസമായ ടൈപ്പിംഗും സമയവും ലാഭിക്കുവാന്‍ കഴിയും.
25.ഇനി ബുക്ക്‍മാര്‍ക്ക് ചെയ്തു തുടങ്ങിക്കോളൂ; ആശംസകളോടെ.....................
Friday, September 24, 2010
Internet Explorer ല്‍ Malayalam സെറ്റ് ചെയ്യുന്നതെങ്ങനെ ?
1.ആദ്യമായി Internet Explorer തുറക്കുക
2.Tools --> Internet Options എന്ന രീതിയില്‍ ക്ലിക്ക് ചെയ്യുക
.
3.അപ്പോള്‍ Internet Options എന്ന വിന്‍ഡോ തുറന്നുവരും.
4.അതില്‍ അടിയിലായി Language എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക
.
5.അപ്പോള്‍ Language Preference എന്ന വിന്‍ഡോ തുറന്നുവരും.
6.അതില്‍ Add ക്ലിക്ക് ചെയ്യുക.
7.അപ്പോള്‍ Add Language എന്ന വിന്‍ഡോ തുറന്നുവരും.
8. അതില്‍ Malayalam സെലക്ട് ചെയ്ത് OK കൊടുക്കുക.
9.അടുത്തതായി Internet Options എന്ന വിന്‍ഡോയുടെ അടിയിലായി വരുന്ന Fonts
ടാബില്‍ ക്ലിക്ക് ചെയ്യുക.
10.അപ്പോള്‍ Fonts എന്ന വിന്‍ഡോ തുറന്നുവരും.
11.അതില്‍ Language script : എന്നയിടത്ത് Malayalam സെലക്ട് ചെയ്യുക.
12.Web Page Font ല്‍ AnjaliOldlipi സെലക്ട് ചെയ്യുക.
13.തുടര്‍ന്ന് OK കൊടുക്കുക.
14 Internet Options എന്ന വിന്‍ഡോയിലും OK കൊടുക്കുക.
15.ഇനി മലയാളം സുഖമായി നിങ്ങളുടെ ബ്രൌസറില്‍ സുഖമായി വായിച്ചുതുടങ്ങൂ
Sunday, September 05, 2010
ശ്രീ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രാക്ടിക്കല്‍ വിസ്‌ഡം ( പുസ്തക പരിചയം)

ഗ്രന്ഥകാരനെക്കുറിച്ച് :
തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ ഗ്രാമത്തില്‍ 1950 ല്‍ ജനിച്ചു ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്ദരബിരുദം . ഒരു ഇലക്‍ട്രോണിക്സ് കമ്പനിയിലെസൂപ്പര്‍വൈസറായി ജീവിതം ആരംഭിച്ചു. 1977 ല്‍ സ്വന്തമായി ഒരു വോള്‍ട്ടേജ് സ്റ്റെബിലൈസര്‍ കമ്പനി അരംഭിച്ചു. 2000 ല്‍ വിഗാലാലാന്‍ഡ് എന്നഅമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങി വിനോദ വ്യവസായ മേഖലയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു.ഏറ്റവും കൂടുതല്‍ നികുതി അടച്ചതിനുള്ള ഗവണ്മെന്‍
ഓഫ് ഇന്ത്യയുടെ രാഷ്ടീയ സമ്മാന്‍ , ബിസിനസ് ദീപിക, മില്ലെനിയം ബിസിനസ് മാന്‍ ഓഫ് കേരള തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചീട്ടുണ്ട്.
പ്രസാധകര്‍:
ഡി.സി. ബുക്സ് , വില : 80 രൂപ
പുസ്തകത്തിലെ ആകഷണീയ മായ ചില വാചകങ്ങള്‍:
1. പണത്തേക്കാള്‍ പ്രധാനമാണ് മനസ്സമാധാനത്തിന്റെ പ്രാധാന്യം .
2.സാമൂഹിക സ്വീകാര്യതയും മറ്റുള്ളവരോടുള്ള സഹാനുഭൂതിയും ജീവിത വിജയം നേടുന്നതിന് അത്യന്താപേക്ഷിതമാണ്.
3.കഠിനാദ്ധ്വാനംകൊണ്ടുമാത്രം ജീവിതവിജയം നേടുവാന്‍ കഴിയില്ല.
4.ഏതൊരു പ്രശ്നത്തിനും ഒരു പരിഹാരം അന്വേഷിക്കാനുള്ള തുറന്ന മനസ്ഥിതി ഉണ്ടായിരിക്കണം.
5. പണം വ്യക്തിത്വ വിജയത്തിന്റെ നാലിലൊരംശം മാത്രമാണ്
6.മറ്റൊരാളില്‍ നിന്ന് മാത്രമുണ്ടായ ഒരാശയം നടപ്പിലാക്കാന്‍ ഏതൊരു വ്യക്തിക്കും അല്പം വൈമനസ്യം ഉണ്ടാകൂം
7.വിജയികളും സന്തോഷചിത്തരുമായ ആളുകളെ നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക എന്റെ ഒരു ശീലമാണ്.
8.സന്തുഷ്ട ജനങ്ങള്‍ അവര്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും.
9.സന്തുഷ്ട ജനങ്ങള്‍ മെച്ചപ്പെട്ട ആരോഗ്യശീലമുള്ള വരായിരിക്കും
10.സന്തുഷ്ട ജനങ്ങള്‍ മറ്റുള്ളവരാല്‍ സ്നേഹിക്കപ്പെടുന്നു
11.സന്തോഷമുള്ള ആളുകള്‍ എപ്പോഴും പരാജയങ്ങളെയല്ല ; അനുഗ്രഹങ്ങളെയാണ് കണക്കിലെടുക്കുന്നത്.
12.ഒരു വിജയിയാകുവാന്‍ നിങ്ങളെ സഹായിക്കുന്നത് മറ്റുള്ളവരോടൊത്ത് നിങ്ങള്‍ക്ക് ചേര്‍ന്നുപോകാനുള്ള കഴിവാണ്.
13.ഏതു കൂട്ടത്തിലേയും മിക്കവാറും ആളുകള്‍ നിഷ്‌ക്രിയരായിരിക്കും.
14.മനസ്സുണ്ടെനില്‍ മാര്‍ഗ്ഗവുമുണ്ട്.
15. സംതൃപ്തനായ ഒരു ഉപഭോക്താവ് ഒരു ഉല്പന്നത്തിന്റെ പരോക്ഷ പ്രചാരകനാണ്.
വിജയപ്രദമായ വ്യക്തിത്വത്തെ വിലയിരുത്തുന്നതിനുള്ള നാല് പ്രമാണങ്ങള്‍
1.ആ വ്യക്തിക്ക് വേണ്ടത്ര മാനസിക സമാധാനവും സന്തോഷവും ഉണ്ടോ ?
2.പ്രായത്തിന്റെ പരിഗണനയോടെ ആ വ്യക്തി ശാരീരികമായി ആരോഗ്യവാനാണോ ?
3.ആ വ്യക്തിയെ സമൂഹം സ്വീകരിക്കുന്നുണ്ടോ ?
4.ആ വ്യക്തി സാമ്പത്തികമായി സുസ്ഥിരതയുള്ളവനാണോ ?
മറ്റ് പുതുമകള്‍
1. പുസ്തകത്തില്‍ പറയുന്നതുപോലെ ത്തന്നെ യഥാര്‍ത്ഥജീവിതത്തിലും മാനേജ് മെന്റിലും ഉപയോഗിക്കാവുന്നത് .
2.പുസ്തകം വിറ്റുകിട്ടുന്ന ലാഭം സാമൂഹ്യസേവനത്തിനായി വിനിയോഗിക്കുന്നു.
3.അനുയോജ്യമായ കാര്‍ട്ടൂണ്‍ ചിത്രങ്ങളിലൂടെ ആശയവിനിമയം
4.പ്രധാന വാചകങ്ങള്‍ ബോക്സില്‍
5.ആശയംഅനുസരിച്ചുള്ള അദ്ധ്യായങ്ങളുടെ വേര്‍തിരിവ് .
6. അദ്ധ്യായങ്ങള്‍ തമ്മില്‍ തുടര്‍ച്ചയായി ബന്ധിപ്പിച്ചിരുന്നാല്‍ പുസ്തകം ഒന്നുകൂടി നന്നാകുമായിരുന്നു.

Subscribe to:
Posts (Atom)